ഗു​രു​വാ​യൂ​രി​ൽ കൃ​ഷ്ണ​നാ​ട്ടം അ​ര​ങ്ങു​ക​ളി
Wednesday, October 9, 2019 12:55 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ദേ​വ​സ്വം​വ​ക കൃ​ഷ്ണ​നാ​ട്ടം അ​ര​ങ്ങു​ക​ളി തു​ട​ങ്ങി. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഇ​ന്ന​ലെ അ​വ​താ​രം ക​ളി​യോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. പി. ​ആ​ദ​ർ​ശ് കൃ​ഷ്ണ​നാ​യും കൃ​ഷ്ണ​പ്ര​സാ​ദ് ബ​ല​രാ​മ​നാ​യും അ​ര​ങ്ങി​ലെ​ത്തി. വേ​ണു​ഗോ​പാ​ല​ൻ (കം​സ​ൻ), കെ.​എ. മ​നീ​ഷ് (വ​സു​ദേ​വ​ർ) എ​ന്നി​വ​രും അ​ര​ങ്ങി​ലെ​ത്തി. ആ​ശാ​ൻ പി. ​ശ​ശീ​ധ​ര​ൻ മേ​ൽ​നോ​ട്ടം ന​ൽ​കി.
ഇ​ന്ന് കാ​ളീ​യ​മ​ർ​ധ​ന​വും നാ​ളെ രാ​സ​ക്രീ​ഡ​യു​മാ​ണ് ക​ളി. കാ​ളീ​യ​മ​ർ​ധ​ന​ത്തി​നു കൃ​ഷ്ണ​കി​രീ​ട​മാ​യി​വ​യ്ക്കു​ന്ന കൃ​ഷ്ണ​മു​ടി ഇ​ന്നു രാ​ത്രി പൂ​ജി​ച്ച​തി​നു​ശേ​ഷ​മാ​ണ് കൃ​ഷ്ണ​നു കി​രീ​ട​മാ​യി വ​യ്ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷ​ത്തെ മാ​ന​വേ​ദ സു​വ​ർ​ണ മു​ദ്ര​യ്ക്കു​ള്ള പു​ര​സ്കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​ര​ങ്ങു​ക​ളി​യി​ലെ പ്ര​ക​ട​നം ക​ണ​ക്കാ​ക്കി​യാ​ണ്. അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി അ​ര​ങ്ങു​ക​ളി വി​ല​യി​രു​ത്താ​ൻ ദി​വ​സ​വും ക്ഷേ​ത്ര​ത്തി​ലെ​ത്തും. 15നു ​സ്വ​ർ​ഗാ​രോ​ഹ​ണം ക​ളി​യാ​ണ്. 16ന് ​അ​വ​താ​രം ക​ളി​യോ​ടെ അ​ര​ങ്ങു​ക​ളി​ക്കു സ​മാ​പ​ന​മാ​കും.