ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​ർ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം നാളെ
Wednesday, October 9, 2019 12:57 AM IST
ചാ​ല​ക്കു​ടി: മേ​ലൂ​ർ ക്ഷീ​രോ​ല്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ എ​റ​ണാ​കു​ളം റീ​ജ​ണ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ൽ​ക്ക് പ്രൊ​ഡ്യൂ​സേ​ഴ്സ് യൂ​ണി​യ​ൻ സ്ഥാ​പി​ച്ച ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​ർ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ ​വൈ​കീ​ട്ട് 5.30ന് ​വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി നി​ർ​വ​ഹി​ക്കും.
സ​മൂ​ഹ​ത്തി​ന്‍റെ താ​ഴേ​ക്കി​ട​യി​ലു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ക​റ​വ​മാ​ട് വി​ത​ര​ണം കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ൽ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​എ.​ബാ​ല​ൻ മാ​സ്റ്റ​ർ നി​ർ​വ​ഹി​ക്കും. ജ​ന​റേ​റ്റ​ർ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത് നി​ർ​വ​ഹി​ക്കും. ത​രി​ശു​ഭൂ​മി തീ​റ്റ​പ്പു​ല്ല് കൃ​ഷി ര​ണ്ടാ​മ​ത്തെ പ്ലോ​ട്ട് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശാ​ലി​നി ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ക്കും. സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന വ​നി​ത ക​ർ​ഷ​ക​യെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷീ​ജു​വും കൂ​ടു​ത​ൽ പാ​ൾ അ​ള​ന്ന ക​ർ​ഷ​ക​നെ മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ബാ​ബു​വും അ​നു​മോ​ദി​ക്കും.
പ്ര​സി​ഡ​ന്‍റ് വി.​ഡി.​തോ​മ​സ്, സെ​ക്ര​ട്ട​റി മോ​ളി ജോ​ഷി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി​ജു വാ​ഴ​ക്കാ​ല, ക​മ്മി​റ്റി മെ​ന്പ​ർ ര​ത്ന​വ​ല്ലി ബാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.