ത​പാ​ൽ​ദി​ന​ത്തി​ൽ എ​ഴു​ത്തു​കാ​ർ​ക്ക് ക​ത്തെ​ഴു​തും
Wednesday, October 9, 2019 12:57 AM IST
കൊ​ട​ക​ര: ലോ​ക ദേ​ശീ​യ ത​പാ​ൽ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും വാ​യ​ന​ക്കാ​രും പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ർ​ക്ക് ക​ത്തു​ക​ളെ​ഴു​തു​ന്നു.​
ഗ​വ നാ​ഷ​ണ​ൽ ബോ​യ്സ് ,ഗ​വ ഗേ​ൾ​സ് , ഡോ​ണ്‍ ബോ​സ്കോ എ​ന്നീ ഹൈ​സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​ങ്ങ​ളു​ടെ പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ ര​ച​യി​താ​ക്ക​ൾ​ക്ക് ആ​സ്വാ​ദ​ന കു​റി​പ്പു​ക​ൾ അ​യ​ക്കു​ന്ന​ത്. എം. ​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ, യു ​. കെ. കു​മാ​ര​ൻ ,സു​സ്മേ​ഷ് ച​ന്ത്രോ​ത്ത്, സു​ഭാ​ഷ് ച​ന്ദ്ര​ൻ, റ​ഫീ​ക്ക് അ​ഹ​മ്മ​ദ്, വി​ജ​യ​ല​ക്ഷ്മി, നാ​രാ​യ​ൻ, എ. ​എ​സ്. പ്രി​യ, അം​ബി​കാ​സു​ത​ൻ മ​ങ്ങാ​ട്, വീ​രാ​ൻ കു​ട്ടി, ഇ. ​സ​ന്തോ​ഷ് കു​മാ​ർ, എ​ൽ. തോ​മാ​സ് കു​ട്ടി, പി. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തെ​ഴു​തു​ന്ന​ത്. ദേ​ശീ​യ ത​പാ​ൽ ദി​ന​മാ​യ നാളെ രാ​വി​ലെ 11ന് കൊ​ട​ക​ര പോ​സ്റ്റ് ഓ​ഫീ​സി​ലെ ത​പാ​ൽ പെ​ട്ടി​യി​ൽ ക​ത്തു​ക​ൾ നി​ക്ഷേ​പി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ആ​ർ. പ്ര​സാ​ദ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്യും. ചാ​ല​ക്കു​ടി പോ​സ്റ്റ​ൽ സ​ബ് ഡി​വി​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ രാ​ഗേ​ഷ് ര​വി മു​ഖ്യാ​തി​ഥി​യാ​കും.
ക​ത്തെ​ഴു​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ത​പാ​ൽ സ​ർ​വീ​സി​നെ സ്നേ​ഹി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.