ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ കൂ​ട്ടങ്ങൾ കാ​ഴ്ച​യ്ക്കു വി​രു​ന്നാ​കു​ന്നു
Wednesday, October 9, 2019 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടു​ങ്ങ​ച്ചി​റ എ​സ്എ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും മാ​ടാ​യി​ക്കോ​ണം ചാ​ത്ത​ൻ മാ​സ്റ്റ​ർ സ്കൂ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഴ്ച​വി​രു​ന്നൊ​രു​ക്കി ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ.
ര​ണ്ടി​ട​ത്തും ഉ​ദ്യാ​ന​ത്തി​ൽ വ​ള​ർ​ത്തു​ന്ന പ്ര​ത്യേ​ക ത​രം ചെ​ടി​യി​ലാ​ണ് ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ കൂ​ട്ട​മാ​യി വ​സി​ക്കു​ന്ന​ത്. എ​സ്എ​ൻ സ്കൂ​ളി​ലെ വാ​ച്ചു​മാ​ൻ ച​ന്ദ്ര​ൻ ചേ​ട്ട​ൻ ന​ട്ടു​വ​ള​ർ​ത്തു​ന്ന ഈ ​ചെ​ടി കി​ലു​ക്കി ചെ​ടി എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​തി​ര​പ്പി​ള്ളി തു​ന്പൂ​ർ​മൊ​ഴി ഗാ​ർ​ഡ​നി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ചെ​ടി​യി​ൽ ഇ​തേ ത​ര​ത്തി​ൽ ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ കൂ​ട്ട​മാ​യി വ​രു​ന്നു​ണ്ട്. എ​ല്ലാ​യി​ട​ത്തും കാ​ണ​പ്പെ​ടു​ന്ന ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ​ക്ക് ഒ​രേ നി​റ​മാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്.
ഇ​ളം​നീ​ല​യും ക​റു​പ്പും ക​ല​ർ​ന്ന നി​റ​ത്തി​ലു​ള്ള ചി​ത്ര​ശ​ല​ഭ​ങ്ങ​ളാ​ണ് ഈ ​ചെ​ടി​യു​ടെ നീ​രു കു​ടി​ച്ച് കൂ​ട്ട​മാ​യി ക​ഴി​യു​ന്ന​ത്. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ പു​തി​യ കാ​ഴ്ച​യാ​യി മാ​റു​ന്നു.