ബൈ​ക്ക​പ​ക​ട​ത്തി​ൽ എൻജിനീയറിംഗ് കോളജ് വിദ്യാർഥി മ​രി​ച്ചു
Thursday, October 17, 2019 10:27 PM IST
വി​യ്യൂ​ർ/​വ​ട​ക്കാ​ഞ്ചേ​രി: ചേ​റൂ​ർ പ​ള്ളി​മൂ​ല​യി​ൽ വി​മ​ല കോ​ള​ജി​നു മു​ന്നി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി വ​ട​ക്കാ​ഞ്ചേ​രി ഓ​ട്ടു​പാ​റ ആ​ലും​പ​റ​ന്പി​ൽ വീ​ട്ടി​ൽ എ​ബി​യു​ടെ മ​ക​ൻ ജെ​റി​ൻ (19)യാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ൽ​മാ​ൻ (19)നെ ​പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം.

തൃ​ശൂ​രി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച മോ​ട്ടോ​ർ ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്കു പോ​ക​വേ സു​ഹൃ​ത്തി​നെ കോ​ള​ജി​ൽ ഇ​റ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ചേ​റൂ​ർ വ​ഴി വ​ന്ന​ത്. റോ​ഡ് മു​റി​ച്ചു ക​ട​ന്ന യു​വ​തി​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ജീ​പ്പി​ലാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും​മു​ന്പ് ജെ​റി​ൻ മ​രി​ച്ചി​രു​ന്നു. അ​മ്മ: മി​ൻ​സി. സ​ഹോ​ദ​ര​ൻ: ആ​ൽ​ബി​ൻ.

വി​യ്യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ന​ട​ക്കും.