കൊ​ട്ടേ​ക്കാ​ട് പ​ള്ളി​യി​ൽ ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​നാ​ൾ
Friday, October 18, 2019 12:54 AM IST
തൃ​ശൂ​ർ: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥ​കേ​ന്ദ്ര​മാ​യ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​നാ​ൾ 19, 20 തീ​യ​തി​ക​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. ക​ഴി​ഞ്ഞ പ​ത്തി​നു വി​കാ​രി ഫാ. ​ജോ​ജു ആ​ളൂ​ർ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ച​തോ​ടെ ഫാ​ത്തി​മ ക​പ്പേ​ള​യി​ൽ നൊ​വേ​ന ആ​രം​ഭി​ച്ചു. തി​രു​നാ​ൾദി​വ​സം വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.30 നു ​ദി​വ്യ​ബ​ലി, ജ​പ​മാ​ലപ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, നൊ​വേ​ന, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ​യു​ണ്ടാ​കും.

ഇ​ന്ന് ഇ​ട​വ​കക്കാർ ഉ​പ​വാ​സ ദി​ന​മാ​യി ആ​ച​രി​ക്കും. ഉ​പ​വാ​സംവ​ഴി മി​ച്ചം ഉ​ണ്ടാ​കു​ന്ന പ​ണ​വും, വെ​ടി​ക്കെ​ട്ട്, വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം, ബാ​ൻ​ഡ് മേ​ള​ങ്ങ​ൾ, സ്പെ​ഷ​ൽ കു​ട​ക​ൾ എ​ന്നി​വ​യു​ടെ ചെ​ല​വു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു കി​ട്ടു​ന്ന പ​ണവും നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ, കാ​ൻ​സ​ർ ചി​കി​ത്സ, ഡ​യാ​ലി​സി​സ് തു​ട​ങ്ങി​യ​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​റോ​ബി​ൻ ച​ന്പ​ന്നൂ​ർ​ക്കാ​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നാളെ വൈ​കു​ന്നേ​രം 5.30നു ​ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്കു കാ​ർ​മി​ക​നാ​കും.തി​രു​നാ​ൾ​ദി​ന​മാ​യ 20നു രാ​വി​ലെ 5.30, 6.30, എ​ട്ട്, 10.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി​യു​ണ്ടാ​കും. രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​സ​ജീ​വ് ഇ​മ്മ​ട്ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റു വി​ഭാ​ഗ​ങ്ങ​ളു​ടെ കി​രീ​ട​മെ​ഴു​ന്ന​ള്ളി​പ്പ്. ഗ​ജ​വീ​രന്മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ​യു​ള്ള എ​ഴു​ന്ന​ള്ളി​പ്പ്, വൈ​കു​ന്നേ​രം അ​ഞ്ചി​നു ഫാ​ത്തി​മ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കു​ന്ന​തോ​ടെ കു​ട​മാ​റ്റ മ​ത്സരം ന​ട​ക്കും. ജ​പ​മാ​ലപ്ര​ദ​ക്ഷി​ണ​വും നൊ​വേ​ന​യും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​കും.

വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ഇ​ന്നു രാ​ത്രി 7.15നു ​തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ട്ര​സ്റ്റി ബി.​ടി. പോ​ൾ, ക​ണ്‍​വീ​ന​ർ​മാ​രാ​യ പി.​എ. ലോ​ന​പ്പ​ൻ, സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, ബാ​സ്റ്റി​ൻ ചാ​ലി​ശേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.