പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തും: മന്ത്രി
Sunday, October 20, 2019 12:45 AM IST
വ​ട​ക്കാ​ഞ്ചേ​രി: ത​യ്യൂ​ർ ഗ​വ. ഹൈ ​സ്കൂ​ളി​ൽ യുപി വി​ഭാ​ഗ​ത്തി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു. സ്കൂ​ളിലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റ് വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി എ.സി. മൊ​യ്തീ​ൻ നി​ർ​വ​ഹി​ച്ചു.​

പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ക​ർ​മ്മപ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി. അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി.കെ. ശ്രീ​മാ​ല റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ക​ല്യാ​ണി എ​സ് നാ​യ​ർ, വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യാ​യി.

വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, ചോ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കു​രി​യാ​ക്കോ​സ് ജോ​ണ്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.എ​ൽ. ഉ​ണ്ണി​കൃ​ഷ്ണ​ൻ (സിപിഎം), ര​വി അ​ന്പ​ക്കാ​ട്ട് (കോ​ണ്‍​ഗ്ര​സ്), മ​ണി​ക​ണ്ഠ​ൻ കോ​ട്ട​പ്പ​ടി​ക്ക​ൽ (ബി ജെപി )​, പിടി എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഗി​രീ​ഷ് കു​മാ​ർ, എ​സ് എം ​സി ചെ​യ​ർ​മാ​ൻ ടി.​കെ. സു​ഭാ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.സി. പ​ത്മ​നാ​ഭ​ൻ, എംപിടിഎ പ്ര​സി​ഡ​ന്‍റ് ജീ​ന ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.കെ. മു​ര​ളി സ്വാ​ഗ​ത​വും ഹെ​ഡ് മാ​സ്റ്റ​ർ എം ​സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.