കാ​റു​ക​ളും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, October 21, 2019 11:21 PM IST
കു​ന്നം​കു​ളം: ചൂ​ണ്ട​ൽ കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ലെ ക​ല്ലും​പു​റ​ത്ത് മൂ​ന്ന് കാ​റു​ക​ളും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ക​ട​വ​ല്ലൂ​ർ ത​ട്ട​ത്ത് വ​ള​പ്പി​ൽ മോ​ഹ​ൻ​രാ​ജ് (45) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ക​ല്ലും​പു​റ​ത്തെ ക​ള്ളു​ഷാ​പ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട് പാ​ഞ്ഞ് വ​ന്ന കാ​ർ ര​ണ്ട് കാ​റു​ക​ളി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് എ​തി​ർ ദി​ശ​യി​ൽ വ​ന്നി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യു​മാ​ണു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​ർ​ക്കും കൂ​ടി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.