പൊ​തു​തോ​ടി​ൽ മ​ണ്ണി​ട്ട​തി​നെ തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി; പ്ര​തി​ഷേ​ധ​ത്തെത്തു​ട​ർ​ന്ന് മ​ണ്ണ് നീ​ക്കി
Tuesday, October 22, 2019 12:20 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പൊ​തു​തോ​ട് മ​ണ്ണി​ട്ട് നി​ക​ത്തി​യ​തോ​ടെ വെ​ള്ള​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് നി​ല​ച്ച് ബൈ​പ്പാ​സ് റോ​ഡ് വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​യി. എം​എ​ൽ​എ റോ​ഡ് ബൈ​പ്പാ​സ് റോ​ഡി​ലേ​ക്ക് ചെ​ന്ന് മു​ട്ടു​ന്ന ഭാ​ഗ​ത്തി​ന് എ​തി​ർ​വ​ശ​ത്താ​ണ് തോ​ട് മ​ണ്ണി​ട്ട് നി​ക​ത്തി​യി​രി​ക്കു​ന്ന​ത്. ബൈ​പ്പാ​സ് റോ​ഡി​ന്‍റെ മൂ​ന്നാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​ഭാ​ഗം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തു​മു​ള്ള പാ​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തോ​ടു​കൂ​ടി​യാ​ണ് ഇ​ത്. ഈ ​ഭാ​ഗ​ത്ത് മ​ണ്ണി​ട്ട​തി​നെത്തു​ട​ർ​ന്ന് എ​തി​ർ​ഭാ​ഗ​ത്ത് വ​ന്ന് നി​റ​യു​ന്ന മ​ഴ​വെ​ള്ള​ത്തി​ന് ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

തു​ലാ​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ഈ ​ഭാ​ഗ​ത്തു​ള്ള പാ​ട​ത്തും കാ​ന​യി​ലും വെ​ള്ളം നി​റ​ഞ്ഞ് ബൈ​പ്പാ​സ് റോ​ഡി​ലേ​യ്ക്ക് ക​യ​റി​ത്തു​ട​ങ്ങി. സ​മീ​പ​വാ​സി​ക​ളും മ​തി​ലു​ക​ളി​ലും വെ​ള്ള​ത്തി​ലാ​യി. വെ​ള്ള​ത്തി​ൽ കു​തി​ർ​ന്നു​നി​ൽ​ക്കു​ന്ന മ​തി​ൽ ത​ക​ർ​ന്ന് വീ​ണ് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​മോ​യെ​ന്ന ആ​ശ​ങ്ക​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു. ബൈ​പ്പാ​സ് റോ​ഡി​ന് സ​മീ​പ​ത്തു​ള്ള പൊ​തു​തോ​ട് ക​ല്ലേ​രി​ത്തോ​ട്ടി​ലേ​ക്ക് മു​ട്ടി​ക്കാ​ത്ത​തി​നാ​ൽ എം​എ​ൽ​എ റോ​ഡി​ലൂ​ടെ താ​ഴേ​യ്ക്ക് എ​ത്തു​ന്ന വെ​ള്ളം ശ​രി​യാ​യ രീ​തി​യി​ൽ ഒ​ഴു​കി​പ്പോ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. സി​പി​എം ഇ​രി​ങ്ങാ​ല​ക്കു​ട വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നു. വെ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. സ​ജീ​വ​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ കെ.​കെ. ശ്രീ​ജി​ത്ത്, കൂ​ത്തു​പ​റ​ന്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഇ. ​മു​കേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പ്ര​തി​ഷേ​ധ​ത്തെത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ മ​ണ്ണ് നീ​ക്കം ചെ​യ്തു. ബൈ​പ്പാ​സ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും കാ​ന​ക​ളി​ലും പു​ല്ലും ചെ​ടി​ക​ളും വ​ള​ർ​ന്ന് കാ​ടു​ക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു വൃ​ത്തി​യാ​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​ക​ളും ന​ഗ​ര​സ​ഭ കൈ​കൊ​ണ്ടി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.