അ​ന്ന​നാ​ട് സ്കൂ​ളി​ൽ ക​ര​നെ​ൽ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ്
Friday, November 8, 2019 1:08 AM IST
കാ​ടു​കു​റ്റി: അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ എ​ൻഎ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ര​നെ​ൽ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​ത്തി​നൊ​പ്പം കാ​ർ​ഷി​ക അ​ഭി​രു​ചി​ക​ളും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ത​ന്നെ ഇ​റ​ക്കി​യ കൃ​ഷി​ക്ക് അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു.
കൃ​ഷി ഓ​ഫീ​സ​ർ സി.​എ​സ് സാ​ബു, സ്കൂ​ൾ മാ​നേ​ജ​ർ ഷാ​ജി ചി​ർ​പ്പ​ണ​ത്ത്, മി​നി ടീ​ച്ച​ർ, കെ.​ടി പോ​ൾ മാ​സ്റ്റ​ർ, സു​രേ​ഷ് കു​മാ​ർ , എ​ൻ എ​സ് എ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ ടീ​ച്ച​ർ, ജി​ജി, പിടിഎ ​പ്ര​സി​ഡ​ന്‍റ് വി.​കെ ഷാ​ജു, എംപിടിഎ പ്ര​സി​ഡ​ന്‍റ് രാ​ജി ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.