പു​ത്ത​ൻ​ചി​റ പാ​ദു​വാ​യി​ൽ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും
Friday, November 8, 2019 1:08 AM IST
മാ​ള: പു​ത്ത​ൻ​ചി​റ​യി​ലെ പാ​ദു​വ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​സ്വ​രൂ​പം ദേ​വാ​ല​യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തി​റ​ക്കി എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​ണെ​ന്നു ആ​ശ്ര​മം സു​പ്പീ​രി​യ​റും ഫ്രാ​ൻ​സി​സ്ക​ൻ ക​ണ്‍​വെ​ഞ്ച്വ​ൽ സ​ഭ​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ൻ​ഷ്യാ​ളു​മാ​യ ഫാ. ​ആ​ന്‍റ​ണി ന​ല്ലു​കു​ന്നേ​ൽ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം വി​ശു​ദ്ധ​ന്‍റെ ഇ​റ്റ​ലി​യി​ലെ പാ​ദു​വാ​യി​ൽ​നി​ന്നും കൊ​ണ്ടു​വ​ന്ന് പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന തി​രു​ശേ​ഷി​പ്പും എ​ഴു​ന്ന​ള്ളി​ക്കും.
ഇ​ന്നു വൈ​കീ​ട്ട് 3.45നു ​ജ​പ​മാ​ല, ആ​രാ​ധ​ന, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ദേ​വാ​ല​യ​ത്തി​ൽ​നി​ന്നാ​രം​ഭി​ച്ച് പാ​റ​ക്കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള​യി​ലേ​ക്ക് നീ​ങ്ങു​ന്ന പ്ര​ദ​ക്ഷി​ണം തി​രി​ച്ചെ​ത്തി സ​മാ​പി​ക്കും. തു​ട​ർ​ന്ന് സ​മാ​പ​നാ​ശീ​ർ​വാ​ദം നാ​ളെ രാ​വി​ലെ 9.30നു ​പ്ര​സു​ദേ​ന്തി വാ​ഴ്ച, 10നു ​തി​രു​നാ​ൾ കു​ർ​ബാ​ന, ഇ​രി​ങ്ങാ​ല​ക്കു​ട തൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി മു​ഖ്യ​കാ​ർ​മി​ക​നാ​കും. ക​ല്ലേ​റ്റു​കം​ര പാ​ക്സ് ഡ​യ​റ​ക്ട​ർ ഡോ. ​ജ്സ് ഇ​രി​ന്പ​ൻ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ഉൗ​ട്ടു​നേ​ർ​ച്ച​യു​ടെ വെ​ഞ്ചി​രി​പ്പും വി​ത​ര​ണ​വും ന​ട​ക്കും.