വീട് ആനുകൂല്യം
Friday, November 8, 2019 1:11 AM IST
ചാ​ല​ക്കു​ടി: 2018 വ​ർ​ഷ​ത്തി​ലെ പ്ര​ള​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ല​ക്കു​ടി താ​ലൂ​ക്കി​ലെ പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രാ​യ നി​ല​വി​ൽ പൂ​ർ​ണ​നാ​ശം സം​ഭ​വി​ച്ച​വ​രു​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വീ​ട്ടു​കാ​ർ​ക്കു​വേ​ണ്ടി മേ​ലൂ​ർ വി​ല്ലേ​ജി​ൽ സ്പോ​ണ്‍​സ​ർ​ഷി​പ്പ് മു​ഖേ​ന നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള 19 വീ​ടു​ക​ളി​ൽ ഇ​തി​നോ​ട​കം അ​നു​വ​ദി​ക്കു​ന്ന​തി​നു ബാ​ക്കി​യു​ള്ള നാ​ലു വീ​ടു​ക​ളി​ലേ​ക്ക് അ​ർ​ഹ​രാ​യ​വ​രെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 19നു ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്. ഈ ​പ​ദ്ധ​തി​യി​ലേ​ക്ക് താ​ൽ​പ​ര്യ​മു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ 15ന​കം രേ​ഖാ​മൂ​ലം സ​മ്മ​ത​പ​ത്രം അ​ത​ത് വി​ല്ലേ​ജ് ഓ​ഫീ​സി​ലോ, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ഓ​ഫീ​സി​ലോ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. തെര​ഞ്ഞെ​ടു​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ താ​മ​സി​ച്ചു​വ​രു​ന്ന പു​റ​ന്പോ​ക്ക് ഭൂ​മി സ​ർ​ക്കാ​ർ കൈ​വ​ശ​ത്തി​ലെ​ടു​ക്കു​ന്ന​താ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.