ആത്മഹത്യാശ്രമം: മകൻ മരിച്ചു; അമ്മ ആശുപത്രിയിൽ
Friday, November 8, 2019 11:39 PM IST
ക​യ്പ​മം​ഗ​ലം: കാ​ള​മു​റി​യി​ൽ അ​മ്മ​യും മ​ക​നും ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. മ​ക​ൻ മ​രി​ച്ചു. കാ​ള​മു​റി പു​ളി​ക്ക​ൻ പ​രേ​ത​നാ​യ പോ​ളി​ന്‍റെ മ​ക​ൻ റോ​യി(34)​യാ​ണ് മ​രി​ച്ച​ത്. അ​മ്മ ആ​നി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​ന​ഡ​യി​ലാ​യി​രു​ന്ന റോ​യി​യും ഭാ​ര്യ മ​ഞ്ജു​വും മ​ക്ക​ളും ഒ​രാ​ഴ്ച മു​ൻ​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

ഇ​ന്ന​ലെ അ​മ്മ​യും മ​ക​നും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. മ​ഞ്ജു​വും മ​ക്ക​ളും വ​ര​ന്ത​ര​പ്പി​ള്ളി​യി​ലു​ള്ള മ​ഞ്ജു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു.

ആ​നി​യെ തി​ര​ക്കി രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​വാ​ണ് കൈ​ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ൽ ആ​നി​യെ കാ​ണു​ന്ന​ത്. നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ നോ​ക്കു​ന്ന​തി​നി​ട​യി​ൽ റോ​യി​യെ തി​ര​ക്കി​യ ബ​ന്ധു​വാ​ണ് മ​റ്റൊ​രു മു​റി​യി​ൽ കൈ​ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ൽ റോ​യി​യെ​യും ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ര​ണ്ടു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും റോ​യി മ​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നു ​ക​യ്പ​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ക്കും. ഭാ​ര്യ: അ​ഞ്ജു. മ​ക്ക​ൾ: ഐ​റി​ൻ അ​ന്ന, ഈ​ഡ​ൻ ഫി​ലി​പ്പ്. ക​യ്പ​മം​ഗ​ലം പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.