മ​റ്റ​ത്തൂ​ർ സാ​മൂഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക്വാ​ർ​ട്ടേ​ഴ്സ് പു​ന​ർ​നി​ർമാ​ണോ​ദ്ഘാ​ട​നം നാ​ളെ
Saturday, November 9, 2019 12:57 AM IST
കോ​ടാ​ലി: മ​റ്റ​ത്തൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​യാ​യി. മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റ് പു​തു​ക്കാ​ട് മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന്്് വ​ക​യി​രു​ത്തി​യ 37 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​ന​ർ​നി​ർ​മി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ 12ന് ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.
ഏ​റെ​ക്കാ​ലം അ​നാ​ഥ​മാ​യി കി​ട​ന്ന ക്വാ​ർ​ട്ട്സേു​ക​ൾ ഒ​രു വ​ർ​ഷം മു​ന്പാ​ണ് പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​നീ​ക്കി​യ​ത്. നേ​ര​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി​രു​ന്ന ഈ ​ആ​തു​രാ​ല​യ​ത്തെ ഏ​താ​നും വ​ർ​ഷം മു​ന്പാ​ണ് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യ​ത്. ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തു​ക്കി​പ​ണി​ത് ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഈ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ സൗ​ക​ര്യം വ​ർ​ധി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.