ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Saturday, November 9, 2019 12:57 AM IST
ചാ​ല​ക്കു​ടി: ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു മൊ​ബൈ​ൽ ഫോ​ണ്‍ റീ​ടെ​യ്‌ലേഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി - വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മൂ​ത്തേ​ട​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി മേ​ലേ​ട​ത്ത് അം​ഗ​ത്വ​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​യ്സ​ൻ ആ​ലു​ക്ക, യൂ​ത്ത് വിം​ഗ് സെ​ക്ര​ട്ട​റി ഡാ​ന്‍റോ, സെ​ക്ര​ട്ട​റി ജി​ഷ്ണു ജ​യ​ൻ, തോം​സ​ണ്‍, ലി​ന്‍റോ തോ​മ​സ്, ടി.​പി.​ജോ​ർ​ജ്, പ്ര​വീ​ണ്‍​കു​മാ​ർ, സ​ൻ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.