ശ​ബ​രി​മ​ല സീ​സ​ണ്‍: ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കു നാ​ലുനേ​രം ഭ​ക്ഷ​ണം
Saturday, November 9, 2019 1:01 AM IST
ഗു​രു​വാ​യൂ​ർ: ശ​ബ​രി​മ​ല സീ​സ​ണി​ൽ ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കു നാ​ലു​നേ​രം ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.​ അ​ന്ന​ല​ക്ഷ​്മി ഹാ​ളി​ൽ രാ​വി​ലെ അ​ഞ്ചു മു​ത​ൽ ഇ​ഡലി, പൊ​ങ്ക​ൽ, കി​ച്ച​ടി, ഉ​പ്പു​മാ​വ്, ചാ​യ, ചു​ക്കു​കാ​പ്പി എ​ന്നി​വ​യാ​ണു രാ​വി​ല​ത്തെ വി​ഭ​വ​ങ്ങ​ൾ.​ രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ഭ​ക്ഷ​ണം ആ​രം​ഭി​ക്കും.​
ഉ​ച്ച​യ്ക്കു ക്ഷേ​ത്ര​ന​ട അ​ട​ച്ച​തി​നു​ശേ​ഷം അ​ര​മ​ണി​ക്കൂ​ർ ക​ഴി​യു​ന്ന​തു​വ​രെ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കും.​ വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ ച​പ്പാ​ത്തി​യാ​ണ്.​രാ​ത്രി ഏ​ഴു​മു​ത​ൽ ക​ഞ്ഞി,പു​ഴു​ക്ക് എ​ന്നി​വ​യാ​ണു വി​ഭ​വ​ങ്ങ​ൾ.​ ഏ​കാ​ദ​ശി, ശ​ബ​രി​മ​ല സീ​സ​ണ്‍ ക​ഴി​യു​ന്ന​തു​വ​രെ രാ​വി​ലെ 10 മു​ത​ൽ 11 വ​രെ സ്പെ​ഷ​ൽ ദ​ർ​ശ​നം അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു.​
നെ​യ് വി​ള​ക്ക് ശീ​ട്ടാ​ക്കി​യു​ള്ള ദ​ർ​ശ​നം അ​നു​വ​ദി​ക്കും.​ഭ​ക്ത​രു​ടെ സൗ​ക​ര്യാ​ർ​ഥം ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ലു ന​ട​ക​ളി​ലും വൃ​ശ്ചി​കം ഒ​ന്നു​മു​ത​ൽ അ​ഞ്ചു വീ​തം ഇ ​ടോയ്‌ലറ്റു​ക​ൾ സ്ഥാ​പി​ക്കും.​ കോയിൻ നി​ക്ഷേ​പി​ച്ച് ഭ​ക്ത​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കും.​
ഏ​കാ​ദ​ശി​യു​ടെ ഭാ​ഗ​മാ​യി ദ​ശ​മി ര​ണ്ടുദി​വ​സം വ​രു​ന്ന​തി​നാ​ൽ ര​ണ്ടാ​മ​ത്തെ ദി​വ​സം ആ​ഘോ​ഷി​ച്ചാ​ൽ മ​തി​യെ​ന്നു തീ​രു​മാ​നി​ച്ചു.​ ത​ന്ത്രി​യു​ടെ നി​ർ​ദേശം അ​നു​സ​രി​ച്ചാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ഡി​സം​ബ​ർ ഏ​ഴി​ന് ദ​ശ​മി ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​നു ക്ഷേ​ത്ര ന​ട തു​റ​ന്നാ​ൽ ദ്വാ​ദ​ശി ദി​വ​സം രാ​വി​ലെ​യാ​ണ് ക്ഷേ​ത്ര​ന​ട അ​ട​ക്കു​ക. 54​ മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യ ദ​ർ​ശ​നം ല​ഭി​ക്കും.​ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ.​ബി.​ മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.