മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പിടികൂടി
Sunday, December 8, 2019 12:55 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ‌\ക​യ്പ​മം​ഗ​ലം: അ​ഴീ​ക്കോ​ട്-​മു​ന​ന്പം അ​ഴി​മു​ഖ​ത്ത് ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി.

അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് വ​ക​വെ​ക്കാ​തെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ കിം​ഗ് എ​ന്ന ബോ​ട്ടാ​ണ് ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​കൂ​ടി​യ​തി​ന്‍റെ പേ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. മാ​ല്യ​ങ്ക​ര സ്വ​ദേ​ശി ശി​വ​ദാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബോ​ട്ട്. 10 സെ​ന്‍റീ​മീ​റ്റ​റി​ൽ താ​ഴെ വ​ലി​പ്പ​മു​ള്ള 3.5 ട​ണ്‍ കി​ളി​മീ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ 58 ക​ട​ൽ മ​ത്സ്യ​ങ്ങ​ളെ നി​യ​മ​വി​ധേ​യ​മാ​യ വ​ലി​പ്പ​ത്തി​നു താ​ഴെ പി​ടി​കൂ​ടി​യാ​ൽ കേ​ര​ള സ​മു​ദ്ര മ​ത്സ്യ ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. മ​ത്സ്യ​സ​ന്പ​ത്ത് കു​റ​യു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ ​വി സു​ഗ​ന്ധ​കു​മാ​രി തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് 2.5 ല​ക്ഷം രൂ​പ പി​ഴ​യും മ​ത്സ്യം ലേ​ലം ചെ​യ്ത വ​ക​യി​ൽ 68,900 രൂ​പ​യും സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​പ്പി​ച്ചു.

ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ന്നീ​ട് പു​റം ക​ട​ലി​ൽ നി​ക്ഷേ​പി​ച്ചു. ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ ​വി. പ്ര​ശാ​ന്ത​ൻ, ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ പ്ര​സാ​ദ്, മി​ഥു​ൻ, ഫ​സ​ൽ, അ​ൻ​സാ​ർ എ​ന്നി​വ​രാ​ണ് പ​ട്രോ​ളി​ങ് ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.