കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മ​തി​ല​കം പോ​ലീ​സ്
Tuesday, March 24, 2020 11:46 PM IST
മ​തി​ല​കം: കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​തി​ല​കം ജ​ന​മൈ​ത്രി പോ​ലീ​സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നടത്തി. മ​തി​ല​കം പൊ​ന്നാംപ​ടി കോള​നി, പു​തി​യ​കാ​വ് അം​ബേ​ദ്ക​ർ കോ​ള​നി, മ​തി​ൽ​മൂ​ല ല​ക്ഷംവീ​ട് കോ​ള​നി എന്നിവിടങ്ങ​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ ക​ണ്ടു ബോ​ധ​വ​ത്‌കര​ണ​വും നോ​ട്ടീ​സ് വി​ത​ര​ണ​വും ന​ട​ത്തി. കൂ​ടാ​തെ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന ആ​ളു​ക​ളെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശി​ച്ചു.
സ്റ്റേ​ഷ​ൻ പിആ​ർഒ എ​സ്ഐ ​തോ​മ​സ്, ജ​ന​മൈ​ത്രി സിപിഒ മാ​രാ​യ അ​ജ​ന്ത, ഫ​സ​ൽ തു​ട​ങ്ങി​ യ​വ​ർ പ​ങ്കെ​ടു​ത്തു.