ഒരു കോ​ടി രൂ​പ​ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്കു വകയിരുത്തി മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ബജറ്റ്
Tuesday, March 24, 2020 11:46 PM IST
മേ​ലൂ​ർ:​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2020 -21 വ​ർ​ഷ​ത്തെ ബ​ജ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​സു​നി​ത അ​വ​ത​രി​പ്പി​ച്ചു. 24.52 കോടി വ​ര​വും 20. 44 കോടി ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ൽ 4.08 കോടി രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തി​ക്ഷി​ക്കു​ന്നു. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന് സ​ബ്സി​ഡി​യാ​യി 18 ല​ക്ഷം രൂ​പ​യും ജാ​തി വി​ള​പ​രി​പാ​ല​ന​ത്തി​ന് 17 ല​ക്ഷം രൂ​പ​യും വാ​ഴ​കൃ​ഷി​ക്ക് 6.30 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​
​പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നുവേ​ണ്ടി 48.33 ല​ക്ഷം രൂ​പ​യാ​ണു പ​ദ്ധ​തി വി​ഹി​ത​ം. ഇ​തി​ൽ 12 ല​ക്ഷം രൂ​പ പ​ട്ടി​കജാ​തി പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു വി​വാ​ഹ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​ണ്.​ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്കു ഒരു കോ​ടി രൂ​പ​യും റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 1.34 കോടി രൂ​പ​യും അ​റ്റ​കു​റ്റ​പ്പണി​ക​ൾ​ക്കാ​യി 96.02 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​പി. ബാ​ബു​ അ​ധ്യക്ഷ​ത വ​ഹി​ച്ചു.​

ക​ട്ടി​പ്പൊ​ക്ക​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പിച്ചു

വെ​ള്ളി​ക്കു​ള​ങ്ങ​ര: ക​ട്ടി​പ്പൊ​ക്ക​ത്തെ വീ​ടു​ക​ൾ​ക്കു സ​മീ​പം വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു നാ​ശ​മു​ണ്ടാ​ക്കി. മൂ​ന്നാ​ന​ക​ളാ​ണു ക​ഴി​ഞ്ഞ രാ​ത്രി ഇ​വി​ടെ ഇ​റ​ങ്ങി​യ​ത്.
ക​ട്ടി​പ്പൊ​ക്കം അ​രി​ പു​ര​ത്തു ആ​ലി , പൂ​ങ്കു​റ്റി​ക്ക​ൽ മേ​രി ജോ​സ് എ​ന്നി ​വ​രു​ടെ പ​റ​ന്പി​ലെ വാ​ഴ​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.