ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ നി​ർ​മി​ച്ച മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, March 25, 2020 11:29 PM IST
ചാ​വ​ക്കാ​ട്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ നി​ർ​മി​ച്ച മാ​സ്കു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കെ.​വി.​അ​ബ്ദു​ൽ​ഖാ​ദ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചാ​വ​ക്കാ​ട് സ​ബ്ജ​യി​ൽ സൂ​പ്ര​ണ്ട് എം.​വി.​തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
പ്ര​ച​ര​ണ ചാ​വ​ക്കാ​ടാ​ണ് മാ​സ്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ണി​ക​ളും മെ​ഷീ​നും ന​ൽ​കി​യ​ത്. പാ​ല​യൂ​ർ മാ​ർ​തോ​മ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ക​രി​പ്പേ​രി ഒ​രു ത​യ്യ​ൽ മെ​ഷീ​ൻ ജ​യി​ലി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. ജ​യി​ലി​ലെ 40 അ​ന്തേ​വാ​സി​ക​ളി​ൽ പ​ത്ത് പേ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​സ്ക് നി​ർ​മാ​ണം ന​ട​ന്ന​ത്. മ​റ്റു​ള്ള​വ​ർ സ​ഹാ​യി​ക​ളാ​യി. ഇ​വ​ർ നി​ർ​മി​ച്ച 750 മാ​സ്കു​ക​ൾ ന​ഗ​ര​സ​ഭ, താ​ലൂ​ക്ക് ഓ​ഫീ​സ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ഓ​ട്ടോ​റി​ക്ഷ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ക​ഴു​കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത​രം മാ​സ്കു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മ​മ്മി​യൂ​ർ എ​ൽ​എ​ഫ് സ്കൂ​ളി​ലെ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ റോ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​സ്ക് നി​ർ​മാ​ണം ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക് പ​ഠി​പ്പി​ച്ച​ത്. മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പോ​ൾ തോ​മ​സ്, എ.​എ​ച്ച്.​അ​ക്ബ​ർ, എ.​കെ.​അ​ബ്ദു​ൽ ജാ​ഫ​ർ, കെ.​വി.​ര​വീ​ന്ദ്ര​ൻ, കെ.​കെ.​സേ​തു​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.