അവ​ശ​നി​ല​യി​ൽ കണ്ട യു​വാ​വി​നെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി
Sunday, March 29, 2020 11:41 PM IST
ശാ​ന്തി​പു​രം: ശ്രീ​നാ​രാ​യ​ണ​പു​രം ശാ​ന്തി​പു​ര​ത്ത് അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട യു​വാ​വി​നെ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. വി ​കെ​യ​ർ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​രും പെ​രി​ഞ്ഞ​നം ലൈ​ഫ് ഗാ​ർ​ഡ് ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണു യു​വാ​വി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
ക​ണ്ണ​ൻ, ദീ​പേ​ഷ്, റി​സ്വാ​ൻ, അ​രു​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ​. ഹോ​സ്പി​റ്റ​ലി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത് പി​ന്നീ​ട് കൊ​ടു​ങ്ങ​ല്ലൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി പ​രി​ധി​യു​ടെ കീ​ഴി​ലു​ള്ള ബോ​യ്സ് സ്കൂ​ളി​ൽ താ​ത്കാ​ലി​ക ക്യാ​ന്പി​ലേ​ക്കു ഇ​യാ​ളെ മാ​റ്റി.

വെ​ള്ളാ​ങ്ക​ല്ലൂ​രിൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു

വെ​ള്ളാ​ങ്ക​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു. കോ​ണ​ത്തു​കു​ന്ന് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ പ​റ​ന്പ്, മു​ടി​ക്കു​ന്നൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള പാ​ടം, കോ​ണ​ത്തു​കു​ന്ന്-​പ​ന​ച്ചി​ക്ക​ൽ ചി​റ റോ​ഡി​ൽ ഓ​യി​ൽ മി​ല്ലി​ന് സ​മീ​പം, ക​രൂ​പ്പ​ട​ന്ന പു​ഴ​യ്ക്ക് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം നി​റ​യു​ന്ന​ത്.
രാ​ത്രി​യാ​ണു മാലിന്യം ത​ള്ളു​ന്ന​ത്. ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.