വണ്ടിയിൽ നിറയെ തൊഴിലാളികൾ; കേസെടുത്തു
Sunday, April 5, 2020 11:37 PM IST
അ​തി​ര​പ്പി​ള്ളി: പി​ക്ക്അ​പ്പ് വാ​നി​ൽ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി നി​റ​ച്ച് കൊ​ണ്ടു പോ​യ ആ​ൾ​ക്കെ​തി​രെ അ​തി​ര​പ്പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു. താ​ഴേ​ക്കാ​ട് സ്വ​ദേ​ശി ചാ​തേ​ലി ഡേ​വി​സി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്്.​
ലോ​ക്ക്ഡൗ​ണി​നി​ടെ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ജോ​ലി​ക​ൾ​ക്കാ​യി ക​ല്ലേ​റ്റും​ക​ര താ​ഴേ​ക്കാ​ട് നി​ന്ന് മ​ല​ക്ക​പ്പാ​റ മേ​ഖ​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. 12 ല​ധി​കം ആ​ളു​ക​ളെ അ​വ​രു​ടെ ബാ​ഗു​ക​ളു​മ​ട​ക്കം യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ വാ​നി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.