പ​ലി​ശ​ര​ഹി​ത വാ​യ്പ
Friday, May 22, 2020 1:09 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ലി​ശ​ര​ഹി​ത വാ​യ്പാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. വാ​യ്പാ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി കു​റു​മാ​ത്ത് നി​ർ​വ​ഹി​ച്ചു.ബാ​ങ്കി​ന്‍റെ എ​ല്ലാ ബ്രാ​ഞ്ചു​ക​ൾ മു​ഖേ​ന​യും ജൂ​ലാ​യ് 31 വ​രെ വാ​യ്പ ല​ഭി​ക്കു​ന്ന​താ​ണ്.
ആ​ൾ​ജാ​മ്യ​ത്തി​ൽ 10,000 രൂ​പ വ​രെ​യും വ്യാ​പാ​ര ലോ​ണാ​യി 50,000 രൂ​പ വ​രെ​യും കൃ​ഷി-​അ​നു​ബ​ന്ധ പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി പ​ര​മാ​വ​ധി 1,00,000 രൂ​പ വ​രെ​യും വാ​യ്പ ല​ഭി​ക്കു​ന്ന​താ​ണെ​ന്നു പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കു​ന്ന വാ​യ്പ​ക​ൾ​ക്കാ​ണു പ​ലി​ശ ഇ​ള​വു ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്.