അതിഥി തൊഴിലാളികൾ നാട്ടിലെത്തിയതിൽ ആശങ്ക
Friday, May 22, 2020 1:10 AM IST
മു​രി​ങ്ങൂ​ർ: ക​ക്കൂ​സ് മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ മു​രി​ങ്ങൂ​രി​ലെ​ത്തി​യ​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മു​രി​ങ്ങൂ​ർ ബി​ആ​ർ​ഡി​ക്കു സ​മീ​പം റോ​ഡ​രി​കി​ൽ താ​മ​സി​ച്ചി​രു​ന്ന ക​ക്കൂ​സ് മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണു കൂ​ട്ട​ത്തോ​ടെ ര​ണ്ടു മാ​സ​ത്തി​നു ശേ​ഷം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ത്ത് ഇ​വ​രി​ലാ​രും താ​മ​സി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഏ​ക​ദേ​ശം പ​തി​ന​ഞ്ചോ​ളം തൊ​ഴി​ലാ​ളി​ക​ൾ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ജീ​പ്പി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തി​ച്ചേ​ർ​ന്ന​ത് യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കൂ​ടാ​തെ​യാ​ണ്.

ഇ​വ​ർ ദേ​ശീ​യ പാ​ത​യോ​ര​ത്തു താ​മ​സി​ക്കു​ന്ന​ത് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു പ​റ​യു​ന്നു. സ​മൂ​ഹ വ്യാ​പ​നം ഉ​ള്ള സ​മ​യ​ത്തും ഇ​വ​ർ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​തു സ​മീ​പ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും അ​ടി​യ​ന്ത​ര​മാ​യി ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വാ​ർ​ഡ് മെ​ന്പ​ർ രാ​ജേ​ഷ് മേ​നോ​ത്തും ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ്-19 നെ ​പ്ര​തി​രോ​ധി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ പ്ര​വൃ​ത്തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ണ​ത​ക​ളും രോ​ഗ​വ്യാ​പ​ന​ത്തി​നു വ​ഴി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.