ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
Friday, June 5, 2020 1:29 AM IST
പ​ഴ​യ​ന്നൂ​ർ: കു​ന്പ​ള​ക്കോ​ട് തേ​ക്കേ​തി​ൽ മു​ഹ​മ്മദ് ഹ​നീ​ഫ (52 ഒ​മാ​നി​ൽ ജോ​ലി സ്ഥ​ല​ത്തു​ള്ള മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​താ​യി വീ​ട്ടി​ൽ വി​വ​രം ല​ഭി​ച്ചു. നാട്ടിലേക്ക് വരാൻ എംബ സിയിൽ പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കു കയായി രുന്നു. കോ​വി​ഡി​നെ തുടർന്ന് ​വി​മാ​ന സ​ർവീ​സ് നി​റു​ത്തി​വ​ച്ചിരുന്നു. ഇതുമൂലം മാ​ന​സിക​മാ​യി ത​ള​ർ​ന്ന ഇ​ദ്ദേ​ഹ​ത്തെ പ്ര​വാ​സി വെ​ൽ​ഫ​യ​ർ ഫോ​റം അ​ധി​കൃ​ത​ർ നാ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നിടെയാണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​ബ​റ​ട​ക്കം ഒ​മാ​നി​ൽ. ഭാ​ര്യ: ഷെ​റീ​ഫ. മ​ക്ക​ൾ: പ​രേ​ത​യാ​യ ആ ​ഷീ​ഫ, അ​ൻ​സി​ല, ആ​ഷി​ത. മ​രു​മ​ക്ക​ൾ: ഷ​റ​ഫ​ലി, സു​ബൈ​ർ.