പോ​ത്തി​ന്‍റെ​മേ​ൽ ബൈ​ക്കി​ടി​ച്ച് യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്ക്
Friday, July 10, 2020 12:36 AM IST
ഗു​രു​വാ​യൂ​ർ: റോ​ഡി​ലേ​ക്കി​റ​ങ്ങി​യ പോ​ത്തി​ന്‍റെ​മേ​ൽ ബൈ​ക്കി​ടി​ച്ച് യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്ക്. ച​ക്കം​ക​ണ്ടം മു​സ്ലിം​പ​ള്ളി​ക്കു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. പ​റ​ന്പി​ൽ​നി​ന്ന് പോ​ത്തി​നെ റോ​ഡി​ലൂ​ടെ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഇ​തു​വ​ഴി വ​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ചാ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റ​ത്. മ​രു​ത​യൂ​ർ കാ​ക്ക​ശേ​രി റീ​തു (27)വി​നെ ഗു​രു​വാ​യൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ മു​തു​വ​ട്ടൂ​ർ രാ​ജാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ച​ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റു

കേ​ച്ചേ​രി: വീ​ട്ടു​പ​റ​ന്പി​ലെ പ്ലാ​വി​ൽ​നി​ന്നും ഇ​രു​ന്പു​തോ​ട്ടി ഉ​പ​യോ​ഗി​ച്ച് ച​ക്ക​പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ തോ​ട്ടി വൈ​ദ്യു​ത ക​ന്പി​യി​ൽ ത​ട്ടി വീ​ട്ടു​ട​മ​സ്ഥ​ന് ഷോ​ക്കേ​റ്റു. വേ​ലൂ​ർ ക​യ്യാ​ല​വി​ള വീ​ട്ടി​ൽ യേ​ശു​ദാ​സി​ന്‍റെ മ​ക​ൻ ആ​ന്‍റോവി​നാ​ണ് (57) ഷോ​ക്കേ​റ്റ​ത്. ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബൈ​ക്ക് മ​റി​ഞ്ഞു പ​രി​ക്ക്

കേ​ച്ചേ​രി: മ​ഴു​വ​ഞ്ചേ​രി സെ​ന്‍റ​റി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്. തൂ​വാ​നൂ​ർ ക​രി​യ​ക്കാ​ട് വീ​ട്ടി​ൽ ഹ​സ​നാ​രി​ന്‍റെ മ​ക​ൻ സൈ​നു​ദ്ദീ​നാ​ണ് (48) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ട​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.