വേ​ലൂ​പ്പാ​ട​ത്തെ 22 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്
Sunday, August 2, 2020 12:29 AM IST
പു​തു​ക്കാ​ട്: സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ വേ​ലൂ​പ്പാ​ട​ത്തെ 22 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ നി​രീ​ക്ഷ​ണം തു​ട​രും. നേ​ര​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി​രു​ന്ന ഇ​ഞ്ച​ക്കു​ണ്ട് പ്ര​ദേ​ശ​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ​യാ​ണു നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​യ​ത്.

വേ​ലൂ​പ്പാ​ട​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച 73 കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ നൂ​റി​ലേ​റെ പേ​രു​ണ്ട്. ഇ​വ​രെ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തും. വേ​ലൂ​പ്പാ​ട​ത്ത് ചാ​യ​ക്ക​ട ന​ട​ത്തു​ന്ന 73 കാ​ര​ന് പ​ട്ടാ​ന്പി ക്ല​സ്റ്റ​റി​ൽ നി​ന്നു സ​ന്പ​ർ​ക്കം വ​ഴി​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​യാ​ളോ​ടൊ​പ്പം ചെ​ർ​പ്പു​ള​ശേ​രി​യി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത 22 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.