കാ​ഡ പ​ദ്ധ​തി വി​ന​യാ​യി; സു​ന്ദ​ര​നു കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
Monday, August 3, 2020 12:17 AM IST
മേ​ലൂ​ർ: നാ​ട്ടു​കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​മാ​യി​രു​ന്ന പ​ദ്ധ​തി, സ്ഥ​ലം വി​ട്ടു​ന​ല്കി​യ കു​ടും​ബ​ത്തി​നു കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി. ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​റാ​യ നി​ല​യി​ലു​ള്ള ചെ​റു​ക​നാ​ലാ​ണു സ്ഥ​ലം ഉ​ട​മ​യ്ക്കും കു​ടും​ബ​ത്തി​നും ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി ആ​ല​യ്ക്ക​പ്പി​ള്ളി റോ​ഡി​ൽ മാ​ക്കാ​ട്ടി​ൽ സു​ന്ദ​ര​ന്‍റെ പ​റ​ന്പി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ചെ​റു​ക​നാ​ലാ​ണു ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള​ത്.
പ​റ​ന്പി​ൽ കൃ​ഷി​പ്പ​ണി​ക്കി​ടെ 20 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നു തൂ​ണ് ഇ​ള​കി​മാ​റു​ക​യും സ്ലാ​ബ​ട​ക്കം വ​ലി​യ ശ​ബ്ദ​ത്തോ​ടെ നി​ല​ത്തു വീ​ണ​തും ഇ​പ്പോ​ഴും സു​ന്ദ​ര​ന്‍റ ഓ​ർ​മ​യി​ലു​ണ്ട്. ക​ർ​ഷ​ക​ർ കാ​ഡ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു ക​രാ​റു​കാ​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ഴേ​ക്കും മ​റ്റി​ട​ങ്ങ​ളി​ലെ തൂ​ണു​ക​ളു​ടെ കോ​ണ്‍​ക്രീ​റ്റും ത​ക​ർ​ന്നു വീ​ണ​തോ​ടെ നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.
ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളു​ടെ ആ​രം​ഭ​വും ക​നാ​ൽ നീ​ളം വ​ർ​ധി​പ്പി​ക്ക​ലും ന​ട​പ്പാ​ക്കി​യ​തോ​ടെ ചെ​റു​ക​നാ​ലി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ മാ​റി പോ​വു​ക​യും കാ​ഡ പ​ദ്ധ​തി അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു. ശേ​ഷി​ക്കു​ന്ന നി​ര​വ​ധി തൂ​ണു​ക​ളും മ​റ്റ് ഭാ​ഗ​ങ്ങ​ളു​മാ​ണു വീ​ട്ടു​കാ​ർ​ക്കു ത​ല​വേ​ദ​ന​യാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്. സു​ന്ദ​ര​നു പ​റ​ന്പി​ൽ കൃ​ഷി​ചെ​യ്യാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​ത്. വാ​ഹ​നം കൊ​ണ്ടു വ​രു​ന്ന​തി​നും സാ​ധി​ക്കു​ന്നി​ല്ല.
പൊ​തു​മു​ത​ലാ​യ​തി​നാ​ൽ പൊ​ളി​ച്ചു​മാ​റ്റാ​ൻ അ​നു​മ​തി​ക്കാ​യു​ള്ള നി​വേ​ദ​ന​ങ്ങ​ൾ പ​ല​യി​ട​ത്തും ന​ല്കി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ചെ​റു​ക​നാ​ൽ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നു സു​ന്ദ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.