സ്നേഹക്കൂടൊരുക്കാൻ ഒരുമനസോടെ നാടുമുഴുവൻ...
Thursday, September 17, 2020 12:29 AM IST
ചാ​ല​ക്കു​ടി: അ​ച്ഛ​നും അ​മ്മ​യും ന​ഷ്ട​പ്പെ​ട്ട മൂ​ന്നു മ​ക്ക​ൾ​ക്കു വീ​ടു നി​ർ​മി​ക്കാ​ൻ ശ്ര​മ​ദാ​ന​മാ​യി നാ​ട്ടു​കാ​ർ. ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡ് സി​ത്താ​ര ന​ഗ​റി​ലാ​ണ് ഈ ​സ്നേ​ഹ​ക്കൂ​ട്ടാ​യ്മ. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന ന​ന്തി​പു​ല​ത്ത് പ്ര​ദീ​പ് എ​ലി​പ്പ​നി ബാ​ധി​ച്ച് ഓ​ഗ​സ്റ്റ് മു​പ്പ​തി​നാ​ണു മ​രി​ച്ച​ത്. പ്ര​ദീ​പി​ന്‍റെ ഭാ​ര്യ ശ്രീ​ക​ല ഒ​ന്പ​തു​വ​ർ​ഷം മു​ന്പു മ​രി​ച്ചി​രു​ന്നു. പ്ര​ദീ​പി​ന്‍റെ മ​ര​ണ​ത്തോ​ടെ അ​നാ​ഥ​രാ​യ മ​ക്ക​ൾ അ​ഭി​രാ​മി, ഗൗ​രി, ശ്രീ​ഹ​രി എ​ന്നി​വ​ർ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ചോ​ർ​ന്നൊ​ലി​ക്കു​ന്ന ചെ​റി​യ വീ​ട്ടി​ൽ ത​നി​ച്ചാ​യി. ഏ​താ​നും വ​ർ​ഷം മു​ന്പു പ​തി​ച്ചു​കി​ട്ടി​യ ട്രാം​വെ പു​റ​ന്പോ​ക്കി​ലെ ഒ​ന്ന​ര സെ​ന്‍റ് സ്ഥ​ല​ത്തെ വീ​ട്ടി​ൽ അ​മ്മ​യു​ടെ വേ​ർ​പാ​ടി​ന്‍റെ തീ​രാ​ദുഃ​ഖ​ത്തി​ൽ ക​ഴി​യു​ന്പോ​ഴാ​ണു ത​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന അ​ച്ഛ​നേ​യും മ​ര​ണം ക​വ​ർ​ന്നെ​ടു​ത്ത​ത്.

ജീ​വി​ക്കാ​ൻ ഒ​രു​വ​ഴി​യു​മി​ല്ലാ​തെ പ്ര​ദീ​പി​ന്‍റെ മ​ക്ക​ൾ ക​ണ്ണു​നീ​രു​മാ​യി ക​ഴി​യു​ന്പോ​ഴാ​ണു സ​ഹാ​യ​വു​മാ​യി നാ​ട്ടു​കാ​ർ എ​ത്തി​യ​ത്. ഒ​ന്ന​ര സെ​ന്‍റ് സ്ഥ​ല​ത്തു വീ​ടു നി​ർ​മി​ക്കാ​ൻ ലൈ​ഫ് മി​ഷ​നി​ൽ​നി​ന്നും സ​ഹാ​യം ല​ഭി​ക്കാ​ൻ സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ൾ നാ​ട്ടു​കാ​ർ ത​ന്നെ വീ​ടു നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തു. ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു വീ​ടു നി​ർ​മി​ക്കാ​ൻ ഒ​രു സ​ഹാ​യ​സ​മി​തി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നാ​ട്ടു​കാ​ർ കൈ​യും മെ​യ്യും മ​റ​ന്ന് വീ​ടു​നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​വും വി​ദ്യാ​ഭ്യാ​സ​വും സ​മി​തി ഏ​റ്റെ​ടു​ത്തി​രി​ക്ക​യാ​ണ്.
വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ന​ട​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. മൂ​ന്നു​മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ അ​റി​യി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മോ​ളി പോ​ൾ​സ​ണ്‍ ചെ​യ​ർ​മാ​നും കെ.​വി. ജ​യ​രാ​മ​ൻ വൈ​സ് ചെ​യ​ർ​മാ​നും എം.​എം. ഷ​ക്കീ​ർ ക​ണ്‍​വീ​ന​റും പ്രീ​തി സാ​ബു ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റും കെ.​എം. പ്രി​യ​ൻ ട്ര​ഷ​റ​റു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

അ​നാ​ഥ​രാ​യ മ​ക്ക​ൾ​ക്കു​വേ​ണ്ടി നി​ർ​മി​ക്കു​ന്ന വീ​ടി​നു സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു ചാ​ല​ക്കു​ടി പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ഭി​രാ​മി പ്ര​ദീ​പ് AC No. 6680000 1000 23066 IFSC: PUNB 0668000.