മു​ക്തി മ​ന്ദി​രം മാ​ർ​ത്തോ​മ ചാ​പ്പ​ലി​ന്‍റെ കൂ​ദാ​ശ ഇന്നും നാളെയും
Saturday, September 19, 2020 12:19 AM IST
കു​ന്നം​കു​ളം: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ സു​വി​ശേ​ഷ സം​വേ​ദ​ന വി​ഭാ​ഗ​മാ​യ മാ​ർ​ത്തോ​മ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഗു​രു​വാ​യൂ​ർ മു​ക്കോ​ല മി​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തു​ക്കി​പ്പ​ണി​ത ഗു​രു​വാ​യൂ​ർ മു​ക്തി മ​ന്ദി​രം മാ​ർ​ത്തോ​മ ചാ​പ്പ​ലി​ന്‍റെ കൂ​ദാ​ശ​യും പൊ​തു​സ​മ്മേ​ള​ന​വും 64-ാമ​ത് വാ​ർ​ഷി​ക​വും ഇന്നും നാളെയു​മാ​യി ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഗു​രു​വാ​യൂ​ർ മു​ക്തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ കാന്പ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​നും സു​വി​ശേ​ഷ​പ്ര​സം​ഗം സം​ഘം പ്ര​സി​ഡ​ന്‍റ്മാ​യ യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ തി​ത്തോ​സ് എ​പ്പി​സ്കോ​പ്പ, സു​വി​ശേ​ഷ പ്ര​സം​ഗസം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ജോ​ർ​ജ് എ​ബ്ര​ഹാം, ട്ര​ഷ​റ​ർ അ​നി​ൽ മാ​രാ​മ​ണ്‍, കെ.വി. ​അ​ബ്ദു​ൽ ഖാ​ദ​ർ എംഎൽഎ, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. കെ. ​അ​ക്ബ​ർ, വാ​ർ​ഡ് മെ​ന്പ​ർ ശാ​ന്ത സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.
പ​ഴ​ക്കം മൂ​ലം കാ​ല​ഹ​ര​ണ​പ്പെ​ട്ട ദേ​വാ​ല​യം മു​ൻ മി​ഷ​ന​റി റ​വ. ജോ​ണ്‍ ഈ​ശോ, ഫി​ലി​പ്പ് കോ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും അ​ഭ്യു​ദ​യകാം​ക്ഷി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലു​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ചാ​വ​ക്കാ​ട് മു​ക്തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, മൂ​ക്കു​ത​ല ഡേ​വി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം, നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള മു​ക്തി മാ​ർ​ത്തോ​മ ബോ​യ്സ് ഹോം, ​എ​ന്നി​വ​യും ഈ ​മി​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​വ​രു​ന്നു​ണ്ട്.
പ്ര​സി​ഡ​ന്‍റ് റ​വ. സ​ജി പി. ​സൈ​മ​ണ്‍, മി​ഷ​ന​റി റ​വ. ജോ​ബി വി. ​ജേ​ക്ക​ബ്, ട്ര​ഷ​റ​ർ അ​ജി​ത്ത് എം. ​ചീ​ര​ൻ, എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​ത്.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ റ​വ. സ​ജി പി. ​സൈ​മ​ണ്‍, റ​വ. ജോ​ബി വി. ​ജേ​ക്ക​ബ്, ഫി​ലി​പ്പ് കോ​ശി, അ​ജി​ത​ൻ ചീ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.