കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, November 24, 2020 10:10 PM IST
താ​ഴേ​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് താ​ഴെ​ക്കാ​ട് തൊ​മ്മാ​ന വീ​ട്ടി​ൽ ലോ​ന​പ്പ​ൻ മ​ക​ൻ ആ​ന്‍റു (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.45ന് ​താ​ഴെ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: ഡെ​ൽ​ന, ഡെ​ൽ​മ. മ​രു​മ​ക​ൻ: റോ​യ്.
താ​ഴേ​ക്കാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി. വി​കാ​രി ഫാ. ​ഡോ​ഫി​ൻ കാ​ട്ടു​പ​റ​ന്പി​ൽ, താ​ഴെ​ക്കാ​ട് കെ​സി​വൈ​എം അം​ഗ​ങ്ങ​ളും ഇ​രി​ഞ്ഞാ​ല​ക്കു​ട രൂ​പ​ത ഹൃ​ദ​യ ക്രൈ​സി​സ് മാ​നേ​ജ്മെ​ന്‍റ് ടീം ​അം​ഗ​ങ്ങ​ളു​മാ​യ ജി​യോ വ​ർ​ഗീ​സ്, ഷെ​ഫി​ൻ സെ​ബാ​സ്റ്റ്യ​ൻ, ആ​ഷി​ഖ് ബേ​ബി, റ​ക്സ് റോ​ബ​ർ​ട്ട്, അ​ല​ക്സ് ബേ​ബി, ആ​ൽ​വി​ൻ ക​ണ്ണി​ക്ക​ര എ​ന്നി​വ​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ചു മൃ​ത​ശ​രീ​രം ഏ​റ്റു​വാ​ങ്ങു​ക​യും ഇ​രി​ങ്ങാ​ല​ക്കു​ട ക്രി​മ​റ്റോ​റി​യ​ത്തി​ൽ ദ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​യ് പാ​ലി​യേ​ക്ക​ര പ്രാ​ർ​ത്ഥ​ന ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് ക​ണ്ണ​ന്പി​ള്ളി സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് സ​ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ന്ന് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

ചാ​വ​ക്കാ​ട്: പാ​ല​യൂ​ർ നോ​ർ​ത്ത് സ​ഹ​ക​ര​ണ ജീ​വ​കാ​രു​ണ്യ സ​മി​തി പ്ര​സി​ഡ​ന്‍റും ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന മാ​മ​ര​ക്കാ​ട്ട് ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ ശാ​ര​ദ (68) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച ശാ​ര​ദ​യു​ടെ മൃ​ത​ദേ​ഹം ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ ബ്ലാ​ങ്ങാ​ട്ടെ വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ സംസ്കരിച്ചു. മ​ക്ക​ൾ: ഗി​രി​ജ (ആ​ശാ​വ​ർ​ക്ക​ർ), വ​ന​ജ, സു​രേ​ഷ് (സി​പി​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ (ടൈ​ല​ർ), വി​ജു (ദു​ബാ​യ്), വി​നീ​ത.


തൃ​ക്കൂ​ർ: കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച് തൃ​ക്കൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. മാ​വി​ൻ​ചു​വ​ട് മു​ല്ല​ക്ക​പ​റ​ന്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (64) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ധാ​കൃ​ഷ്ണ​ന് കോ​വി​ഡ് പോ​സ​റ്റീ​വാ​യ​ത്.


ഗു​രു​വാ​യൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു. പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ണി​ക​ണ്ഠ നി​വാ​സി​ൽ വാ​സു (80) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഒ​ന്പ​തി​ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ഇ​ന്നു ന​ഗ​ര​സ​ഭ വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, വി​നീ​ത.