സ്ഥാ​നാ​ർ​ഥി​ക്കു നേ​രേ ആ​ക്ര​മ​ണം
Sunday, November 29, 2020 12:56 AM IST
എ​രു​മ​പ്പെ​ട്ടി: വേ​ലൂ​രി​ൽ സ്ഥാ​നാ​ർ​ഥി​ക്കു നേ​രേ ആ​ക്ര​മ​ണം. വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ​ഫ് അ​റ​യ്ക്ക​ലി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. വേ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പം ജോ​സ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​ഡി​ക്ക​ൽ​ഷോ​പ്പി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​സ​ഫ് അ​റ​യ്ക്ക​ലി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ തെ​ക്കേ​ത്ത​ല ബെ​ന്നി, സ​ഹോ​ദ​ര​ൻ ബാ​ബു രാ​ജു എ​ന്നി​വ​ർ​ക്കെ​തി​രെ എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ഥാ​നാ​ർ​ഥി​യെ ആ​ക്ര​മി​ച്ച് രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നാ​ണു വേ​ലൂ​രി​ൽ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. വേ​ലൂ​രി​ലെ ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സി​നു യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി​ക്കു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം വ്യ​ക്തി​പ​ര​മാ​ണെ​ന്നും യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് മ​ന്പ​റ​ന്പി​ൽ പ​റ​ഞ്ഞു.