ബൈ​ക്കി​ടി​ച്ച് പ​രിക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Tuesday, December 1, 2020 11:16 PM IST
എ​രു​മ​പ്പെ​ട്ടി: വെ​ള്ള​റ​ക്കാ​ട് ബൈ​ക്കി​ടി​ച്ച് പ​രിക്കേ​റ്റ​യാ​ൾ മ​രി​ച്ചു. വെ​ള്ള​റ​ക്കാ​ട് വെ​ള്ള​ത്തേ​രി കൊ​ട്ടി​ലി​ങ്ങ​ൽ മു​ഹ​മ്മ​ദ്കു​ട്ടി(55)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴോ​ടെ കു​ന്നം​കു​ളം-​വ​ട​ക്കാ​ഞ്ചേ​രി പ്ര​ധാ​ന റോ​ഡി​ൽ വെ​ള്ള​റ​ക്കാ​ട് ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സെ​ന്‍റ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങി തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ്കു​ട്ടി​യെ ബൈ​ക്കി​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്കെ​എ​സ്എ​സ്എ​ഫ് ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി 12ഓ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ക​ട​ങ്ങോ​ട് കൊ​ന്പ​ത്തേ​യി​ൽ ഹ​നീ​ഫ(55)​യ്ക്കും അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രിക്കേ​റ്റി​ട്ടു​ണ്ട്.