അ​ല​ന​ല്ലൂ​രി​ൽ 79 സ്ഥാ​നാ​ർ​ഥി​ക​ൾ:​ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​ട്ട​പ്പ​ള്ള​യി​ൽ
Friday, December 4, 2020 12:56 AM IST
അ​ല​ന​ല്ലൂ​ർ:​ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ ലി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ല​ന​ല്ലൂ​രി​ലെ ചി​ത്രം ഇ​ങ്ങ​നെ​യാ​ണ്.23 വാ​ർ​ഡു​ക​ളി​ലാ​യി 79 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഏ​ഴ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ള്ള 22-ാം വാ​ർ​ഡ് കോ​ട്ട​പ്പ​ള്ള​യി​ലാ​ണ് കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ള്ള​ത്.
ഇ​തി​ൽ അ​ഞ്ച് പേ​ർ സ്വ​ത​ന്ത്ര​രാ​യ​തി​നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​രു​ള്ള​തും ഈ ​വാ​ർ​ഡി​ൽ ത​ന്നെ​യാ​ണ്. ര​ണ്ട് സ്ഥാ​നാ​ർ​ത്ഥി​ക​ൾ മാ​ത്ര​മു​ള്ള 20-ാം വാ​ർ​ഡ് യ​ത്തീം​ഖാ​ന​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ള്ള​ത്. 37 വ​നി​ത​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ആ​കെ സ്വീ​ക​രി​ച്ച 128 നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളി​ൽ 49 പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു.

ട്ര​സ്റ്റി നി​യ​മ​നത്തിനു അപേക്ഷിക്കാം

പാലക്കാട് : പ​ഴ​ന്പാ​ല​ക്കോ​ട് വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ട്ര​സ്റ്റി (തി​ക​ച്ചും സ​ന്ന​ദ്ധ​സേ​വ​നം) നി​യ​മ​നം ന​ട​ത്തു​ന്നു. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ഡി​സം​ബ​ർ 10 ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ്, പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലും വെബ് സൈറ്റിലൂം ​ല​ഭി​ക്കും.