ആ​രോ​ഗ്യ വ​കു​പ്പ് ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രു​ടെ സ​മ്മ​തി​ദാ​ന അ​വ​കാ​ശം തുലാസിൽ..!
Saturday, December 5, 2020 12:21 AM IST
നെ​ന്മാ​റ: ആ​രോ​ഗ്യ വ​കു​പ്പ് ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ ഇ​ത്ത​വ​ണ വോ​ട്ടു ചെ​യ്യാ​നാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ.​ ആ​രോ​ഗ്യ​വ​കു​പ്പ് ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19 നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​മി​ച്ചി​ട്ടു​ണ്ട്.
അ​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രാ​യ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് തു​ട​ങ്ങി​യ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല.ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ മാ​രി​ൽ നി​ന്ന് ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ത​പാ​ൽ വോ​ട്ടി​നാ​യി ജീ​വ​ന​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രെ കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യ​മി​ച്ച​തി​നാ​ൽ വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ സ്വ​ന്തം ബൂ​ത്തി​ൽ പോ​യി വോ​ട്ട് ചെ​യ്യാ​നോ അ​വ​ധി​യോ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നേ​രി​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.