പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയിൽ നിലവിൽ 4630 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ ജില്ലയിൽ 447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 111 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 99713 സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 97801 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 442 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 294 സാന്പിളുകൾ അയച്ചു. 39965 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 34818 പേർ രോഗമുക്തി നേടി. ഇതുവരെ 2137191 പേരാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയത്. ഇതിൽ ഇന്ന് മാത്രം 2150 പേർ ക്വാറന്റൈൻ പൂർത്തിയാക്കി. ജില്ലയിൽ 13968 പേർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
പാലക്കാട് സ്വദേശികൾ-30, കാഞ്ഞിരപ്പുഴ-24, ഒറ്റപ്പാലം-22, കാവശ്ശേരി, കൊല്ലങ്കോട്- 18 വീതം, പെരുവന്പ്- 14, അന്പലപ്പാറ, കുത്തന്നൂർ, പറളി- 13 വീതം, അലനല്ലൂർ, കാരാകുറുശ്ശി, കേരളശ്ശേരി, പട്ടാന്പി, പുതുപ്പരിയാരം- 12 വീതം, കണ്ണന്പ്ര, വണ്ടാഴി- 11 വീതം, തച്ചന്പാറ, വടക്കഞ്ചേരി- പത്തുവീതം, മണ്ണാർക്കാട്, കൊടുന്പ്, മങ്കര- ഒന്പതുവീതം, ഷൊർണൂർ, തൃത്താല- എട്ടുവീതം, കുഴൽമന്ദം, പരുതൂർ, പെരുമാട്ടി, വല്ലപ്പുഴ- ഏഴുവീതം, അയിലൂർ, കോങ്ങാട്, പുതുശ്ശേരി- ആറുവീതം, അകത്തെതറ, എരിമയൂർ, കുലുക്കല്ലൂർ, നെല്ലായ- അഞ്ചുവീതം, കപ്പൂർ, കോട്ടോപ്പാടം, മുതലമട- നാലുവീതം, ആലത്തൂർ, കണ്ണാടി, കരിന്പ, ഓങ്ങല്ലൂർ, തെങ്കര- മൂന്നുവീതം, അഗളി, അനങ്ങനടി, ചിറ്റൂർ തത്തമംഗലം നഗരസഭ, കടന്പഴിപ്പുറം, കൊടുവായൂർ, കൊപ്പം, കോട്ടായി, കുമരംപുത്തൂർ, തിരുവേഗപ്പുറ, തൃക്കടീരി- രണ്ടുവീതം,ആനക്കര, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കരിന്പുഴ, കൊഴിഞ്ഞാന്പാറ, ലക്കിടി പേരൂർ, മണ്ണൂർ, മരുതറോഡ്, മാത്തൂർ, മുണ്ടൂർ, നാഗലശ്ശേരി, നല്ലേപ്പിള്ളി, നെല്ലിയാന്പതി, നെ·ാറ, പല്ലശ്ശന, പട്ടഞ്ചേരി, പിരായിരി, പൊൽപ്പുള്ളി, പുതൂർ, പുതുക്കോട്, തച്ചനാട്ടുകര വടകരപ്പതി, വടവന്നൂർ സ്വദേശികൾ- ഒരാൾ വീതം