പി​ന്തു​ണ നല്കും
Sunday, December 6, 2020 12:28 AM IST
പാ​ല​ക്കാ​ട്: അ​ഴി​മ​തി​യി​ല്ലാ​ത്ത മ​ദ്യ വി​രു​ദ്ധ നി​ല​പാ​ടു​ള്ള സ്വ​ഭാ​വ മ​ഹി​മ​യു​ള്ള സ്ഥാ​നാ​ത്ഥി​ക​ളെ മാ​ത്ര​മേ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ​യ്ക്കൂ​വെ​ന്ന് കേ​ര​ള മ​ദ്യ വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള മ​ദ്യ വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​കെ.​സു​ൽ​ത്താ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​നറൽ ക​ണ്‍​വീ​ന​ർ റെയ്മ​ണ്ട് ആ​ന്‍റ​ണി, കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ, സ​ന്തോ​ഷ് മ​ല​ന്പു​ഴ, എം.​കൃ​ഷ്ണാ​ർ​ജ്ജു​ന​ൻ, കെ.​എം. കു​മാ​ര​ൻ ചി​റ​ക്കാ​ട്, കൊ​ട്ടേ​ക്കാ​ട് വേ​ലാ​യു​ധ​ൻ, എ​സ്.​ശ​ശീ​ന്ദ്ര​ൻ നാ​യ​ർ, എം. ​അ​ഖി​ലേ​ഷ് കു​മാ​ർ, ടി.​എം.​സെ​യ്ത് മു​ഹ​മ്മ​ദ്, എം.​അ​ബൂ​ബ​ക്ക​ർ പ്ര​സം​ഗി​ച്ചു.

വോ​ട്ടിം​ഗ് യ​ന്ത്രം
ക​മ്മീ​ഷ​നി​ംഗ് നാ​ളെ

പാ​ല​ക്കാ​ട്:​ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളു​ടേ​യും വോ​ട്ടിം​ഗ് യ​ന്ത്രം ക​മ്മീ​ഷ​നി​ങ്ങ് നാളെ ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കെ​പി​ടി സ്കൂ​ളി​ൽ രാ​വി​ലെ ഏ​ഴ് മു​ത​ൽ ആ​രം​ഭി​ക്കും. വോ​ട്ടിം​ഗ് യ​ന്ത്രം ക​മ്മീ​ഷ​നി​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഏ​ജ​ന്‍റു​മാ​ർ ര​ജി​സ്ട്രേ​ഷ​നാ​യി രാ​വി​ലെ ഒ​ന്പ​തി​ന് സ്കൂ​ളി​ൽ എ​ത്ത​ണ​മെ​ന്നും ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.