മംഗലംഡാമിൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ നടത്തി
Sunday, December 6, 2020 12:28 AM IST
മം​ഗ​ലം​ഡാം: മ​നു​ഷ്യ​വാ​സ​ത്തി​നും കൃ​ഷി​ക്കും ഹാ​നി​ക​ര​മാ​കും വി​ധ​മു​ള്ള വ​ന്യ ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ബ​ഫ​ർ സോ​ണ്‍ നി​ർ​ണ​യ അ​പാ​ക​ത​ക​ൾ​ക്കെ​തി​രെ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ലം​ഡാം ടൗ​ണി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.​ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഫൊ​റോ​ന വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഫാ.​സ​ജി വ​ട്ടു ക​ള​ത്തി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.​ഫാ.​ജി​ബി​ൻ ക​ണ്ട​ത്തി​ൽ പ്രാ​രം​ഭ പ്ര​സം​ഗം ന​ട​ത്തി. മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി​നു​മു​ള​പ്പ​ള്ളി സ്വാ​ഗ​ത​വും ടോ​ണി കാ​ട​ങ്കാ​വി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ബാ​സ്റ്റ്യ​ൻ ചാ​ക്യാ​ർ​കൂ​ത്ത് അ​വ​ത​രി​പ്പി​ച്ചു.