ആ​ല​ത്തൂ​ർ മേ​ഖ​ല​യി​ലെ മോ​ഷ​ണ പ​ര​ന്പ​ര: പ്ര​തി​ക​ൾ പി​ടി​യി​ൽ
Sunday, December 6, 2020 12:28 AM IST
ആ​ല​ത്തൂ​ർ: കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ആ​ല​ത്തൂ​ർ മേ​ഖ​ല​യി​ൽ ന​ട​ന്ന തു​ട​ർ​ച്ച​യാ​യ മോ​ഷ​ണ പ​ര​ന്പ​ര​യി​ലെ പ്ര​തി​ക​ൾ ആ​ല​ത്തൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ്യാ​പ​ക​മാ​യി ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ​യു​ടെ മേ​ൽ നോ​ട്ട​ത്തി​ൽ ആ​ല​ത്തൂ​ർ ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് ചാ​ക്കീ​രി, സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
സു​നീ​ഷ് എ​ന്ന കൊ​റ്റ​ൻ സു​നി​ൽ (28),ബ്ല​സ​ൻ മോ​ഹ​ന​ൻ (22),അ​നു​ഗ്ര​ഹ് എ​ന്ന ക​ണ്ണ​ൻ (23) വി​വേ​ക് എ​ന്ന മ​നു (26) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കൂ​ടാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രു കൗ​മാ​ര​ക്കാ​ര​നും കു​റ്റ​കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.​ഒ​ന്നാം പ്ര​തി കൊ​റ്റ​ൻ സു​നി​ൽ വി​വി​ധ പ്ര​ദേ​ശ​ത്തു​ള്ള യു​വാ​ക്ക​ളെ ല​ഹ​രി മ​രു​ന്ന് കൊ​ടു​ത്ത് വ​രു​തി​യി​ലാ​ക്കി മോ​ഷ​ണ​ത്തി​ന് കൂ​ടെ കൂ​ട്ടു​ക​യാ​ണ് പ​തി​വ്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ തൃ​ശ്ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ​രി​സ​ര​ത്ത് നി​ന്നും മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ​ണം, കു​ഴ​ൽ​മ​ന്ദം നൊ​ച്ചു​ള്ളി​യി​ൽ നി​ന്നും വൃ​ദ്ധ​യു​ടെ മാ​ല ക​വ​ർ​ന്ന​ത് ആ​ല​ത്തൂ​ർ മേ​ഖ​ല​യി​ലെ നി​ര​വ​ധി ആ​ടു മോ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് തു​ന്പു​ണ്ടാ​യി. പ്ര​തി​ക​ൾ കൂ​ടു​ത​ൽ മോ​ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പോ​ലി​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ലും കാ​റു​ക​ളി​ലും വ​ന്ന് ആ​ടു​ക​ളെ മോ​ഷ്ടി​ച്ച് ക​ശാ​പ്പു​കാ​ർ​ക്ക് വി​ൽ​ക്കു​ക​യാ​ണ് സം​ഘം ചെ​യ്തി​രു​ന്ന​ത്.
ക​ശാ​പ്പു​കാ​ർ​ക്കി​ട​യി​ൽ സു​നീ​ഷി​നെ കൊ​റ്റ​ൻ സു​നി​ൽ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. പ്ര​തി​ക​ൾ ആ​ടു മോ​ഷ​ണം ന​ട​ത്തി​യ വീ​ടു​ക​ളി​ൽ അ​ധി​ക​വും ദാ​രി​ദ്ര്യത്തി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്. മോ​ഷ​ണ​ങ്ങ​ൾ​ക്കു പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണ മു​ത​ലു​ക​ളാ​യ മോ​ട്ടോ​ർ സൈ​ക്കി​ൾ, സ്വ​ർ​ണ്ണ​മാ​ല എ​ന്നി​വ തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലി​സ് പി​ടി​ച്ചെ​ടു​ത്തു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്.