മ​ണ്ണാ​ർ​ക്കാട് ​ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള കൈ​വ​രി​ സ്ഥാ​പി​ക്ക​ൽ പുന​രാ​രം​ഭി​ച്ചു
Sunday, December 6, 2020 12:29 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണാ​ർ​ക്കാട് ​ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള കൈ​വ​രി​ സ്ഥാ​പി​ക്ക​ൽ പുന​രാ​രം​ഭി​ച്ചു. 12 മീ​റ്റ​ർ ദൂ​രം ഇ​ട​വി​ട്ട് എ​ല്ലാ ഭാ​ഗ​ത്തും കൈ​വ​രി തു​റന്നി​ടും.​ ത​ല​ച്ചു​മ​ടാ​യും ഭാ​ര​വാ​ഹ​ന​ങ്ങ​ളും ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യേ​ണ്ട സ്ഥ​ല​ങ്ങ​ളി​ലും കൈ​വ​രി​ക​ൾ തു​റ​ന്നു​കി​ട​ക്കു​ന്ന രീ​തി​യിലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. നെ​ല്ലി​പ്പു​ഴ മു​ത​ൽ കു​ന്തി​പ്പു​ഴ​വ​രെ​യാ​ണ് കൈ​വ​രി സ്ഥാ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം 13നാ​ണ് യു​എ​ൽ​സി​സി​എ​സ് നെ​ല്ലി​പ്പു​ഴ​യി​ൽ നി​ന്ന് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യെത്തി​യ​തോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ക്കു​ക​യാ യി​രു​ന്നു.​ കൈ​വ​രി​ക​ൾ സ്ഥാ​പി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ലേക്ക് ​വാ​ഹ​ന​ങ്ങ​ളും,മ​റ്റ് ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്കും ക​യ​റാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് കൈ​വ​രി നി​ർ​മാ​ണ​മെ​ന്നാ​യി​രു​ന്നു വ്യാപാ​രി​ക​ളു​ടെ പ​രാ​തി.​ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ത് വ​ള​രെ​യധി​കം ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​വ​ർ പ്ര​ധാ​ന​മാ​യും ഉ​ന്നയി​ച്ച​ത്. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ക​ളും ന​ൽ​കി. വി​ഷ​യ​ത്തി​ൽ ജ​ന​പ്രതി​നി​ധി​ക​ളും ഇ​ട​പെ​ട്ടു.​ ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ വ്യാ​പാ രി ​സം​ഘ​ട​ന​ക​ൾ പി​ന്നീ​ട് കൈ​വ​രി നി​ർ​മാ​ണ​ത്തി​ന് പി​ന്തു​ണ ന​ൽ കി​യു​ള്ള പ്ര​സ്താ​വ​ന​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തും ശ്ര​ദ്ധേ​യമാ​യി. പ്ര​വൃ​ത്തി ന​ട​ന്ന ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ചി​ല​ർ പ്ര​തി​ഷേധ​മ​റി​യി​ച്ചി​രു​ന്ന​താ​യി യു.​എ​ൽ.​സി.​സി.​എ​സ് പ്രൊ​ജ​ക്ട് മാ​നേ​ജ​ർ പ​റഞ്ഞു.