വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഏ​ഴ് മു​ത​ൽ തുറക്കും
Sunday, December 6, 2020 12:31 AM IST
കോ​യ​ന്പ​ത്തൂ​ർ: നീ​ല​ഗി​രി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഡി​സം​ബ​ർ ഏ​ഴാം തി​യ​തി മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.​കൊ​റോ​ണ മൂ​ലം മാ​ർ​ച്ച് 24 മു​ത​ൽ ഉൗ​ട്ടി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ട് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു.
ഈ ​നി​ല​യി​ൽ ബോ​ട്ട് ഹൗ​സ്, തൊ​ട്ട​പ്പേ​ട്ട തു​ട​ങ്ങി​യ എ​ല്ലാ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും ഡി​സം​ബ​ർ 7 മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.​മു​തു​മ​ല ക​ടു​വ സ​ങ്കേ​തം സ​ർ​ക്കാ​രി​ന്‍റെ അ​നു​വാ​ദം ല​ഭി​ച്ചാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. സ​ന്ദ​ർ​ശ​ക​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഇ​പാ​സ് നേ​ടി​യി​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.