പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ആ​ദ​രി​ച്ചു
Thursday, January 14, 2021 11:56 PM IST
പാ​ല​ക്കാ​ട് : ദേ​ശീ​യ യു​വ​ജ​ന ദി​ന​ത്തി​ൽ ജെ​സി​ഐ ഒ​ല​വ​ക്കോ​ട് രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ദ​ളി​ത് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധി​ക മാ​ധ​വ​നെ ആ​ദ​രി​ച്ചു. വി​പ​രീ​ത പ​രി​സ്ഥി​ക​ളോ​ട് പൊ​രു​തി പൊ​തു​ജ​ന നേ​തൃ​ത്വ​ത്തി​ലേ​ക്കു​യ​ർ​ന്ന വി​ദ്യാ​ർ​ത്ഥി​നി കൂ​ടി​യാ​യ രാ​ധി​ക മാ​ധ​വ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കൊ​ന്ന​ട​ങ്കം മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​ണെ​ന്ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു കൊ​ണ്ട് മു​ഖ്യാ​തി​ഥി ജെ​സി​ഐ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് വ​ർ​ഷ എ​സ. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ടി.​കെ അ​ച്യു​ത​ൻ,എ​സ്. മോ​ഹ​ന​ൻ, സി​ജി ജേ​ക്ക​ബ് പ്രസംഗിച്ചു.

ദേ​ശീ​യ യു​വ​ജ​ന ദി​ന​ാച​ര​ണം

അ​ഗ​ളി : സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വേ​കാ​ന​ന്ദ ജ​യ​ന്തി ദേ​ശീ​യ യു​വ​ജ​ന​ദി​നാ​ച​ര​ണം ന​ട​ത്തി. മെ​ഡി​ക്ക​ൽ മി​ഷ​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​ജ​ന ക്ല​ബ്ബു​ക​ൾ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ, ഗ്രാ​മീ​ണ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, മ​റ്റു സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല്ലീ​ശ്വ​ര വി​ദ്യാ​നി​കേ​ത​ൻ അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വി​ദ്യാ​ല​യ​ത്തി​ലെ പ്ര​ധാ​ന​ദ്ധ്യാ​പി​ക പി.​എ​സ്.​പ​ത്മാ​ക്ഷി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.