ആ​നപ്പിണ്ടം പോ​സ്റ്റുവ​ഴി അ​യ​ച്ചു​കൊ​ടു​ത്ത് പ്ര​തി​ഷേ​ധം
Thursday, January 14, 2021 11:59 PM IST
പാ​ല​ക്കാ​ട് : തി​രു​വി​ഴാം​കു​ന്നി​ൽ 2020 മേ​യ് 27ന് ​സ്ഫോ​ട​ക വ​സ്തു​പൊ​ട്ടി വാ​യി​ൽ മു​റി​വേ​റ്റ് വെ​ള്ളി​യാ​ർ പു​ഴ​യി​ൽ ഗ​ർ​ഭി​ണി​യാ​യ കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ക​രീം, മ​ക​ൻ റി​യാ​സു​ദ്ധീ​ൻ എ​ന്നി​വ​രെ സം​ഭ​വം ന​ട​ന്ന് ഒ​ൻ​പ​ത് മാ​സ​മാ​യി ഇ​തു​വ​രെ വ​നം വ​കു​പ്പി​ന് പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും വ​നം മ​ന്ത്രി​ക്കും കേ​ന്ദ്ര വ​നം പ​രി​സ്ഥ​തി മ​ന്ത്രി​ക്കും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി​ല്ലാ വ​നം വ​കു​പ്പ് മേ​ധാ​വി​ക​ൾ അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് വ​നം ക്രൈം ​ബ്യൂ​റോ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ന​പ്രേ​മി സം​ഘം പാ​ല​ക്കാ​ട് വ​നം വ​കു​പ്പ് മേ​ധാ​വി​ക്ക് എ​ര​ണ്ടം ( ആ​നപ്പിണ്ടം) സ്പീ​ഡ് പോ​സ്റ്റ് വ​ഴി അ​യ​ച്ച് കൊ​ടു​ത്തു. ആ​ന​പ്രേ​മി സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, സെ​ക്ര​ട്ട​റി ഗു​രു​ജി കൃ​ഷ്ണ, ട്ര​ഷ​റ​ർ രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, പ്ര​ദീ​ഷ് പു​തു​പ്പ​രി​യാ​രം, കൃ​ഷ്ണ​ജ​ൻ ക​ണ്ണ​ന്പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.