ഒ​ന്നാം റാ​ങ്കു​കാ​രി​യു​ടെ തു​ട​ർ​പ​ഠനം എ​ച്ച്ആ​ർ​ഡി​എ​സ് ഏ​റ്റെ​ടു​ക്കും
Saturday, January 16, 2021 12:18 AM IST
അ​ഗ​ളി :കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി എം ​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​ട്ട​പ്പാ​ടി ജെ​ല്ലി​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ ദി​വി​യ​യു​ടെ തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള മു​ഴു​വ​ൻ ചി​ല​വു​ക​ളും എ​ച്ആ​ർ​ഡി​എ​സ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് സ്ഥാ​പ​ക​സെ​ക്ര​ട്ട​റി അ​ജി കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.​
അ​ട്ട​പ്പാ​ടി ഐ​എ​ച്ആ​ർ​ഡി കോ​ളേ​ജി​ലെ വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ദി​വി​യ. മ​ട്ട​ത്തു​കാ​ട് എ​ച്ആ​ർ​ഡി​എ​സ് ഹാ​ളി​ൽ ഇ​ന്ന​ലെ ദി​വി​യ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ലാ​ണ് ഫൗ​ണ്ട​ർ സെ​ക്ര​ട്ട​റി ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.​

പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​തി ഒ​ന്നാം റാ​ങ്കി​ന്‍റെ തി​ള​ക്കം അ​ട്ട​പ്പാ​ടി​ക്ക് സ​മ്മാ​നി​ച്ച ദി​വി​യ​യ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്േ‍​റാ​യും ന​ൽ​കി അ​നു​മോ​ദി​ച്ചു. ജെ​ല്ലി​പ്പാ​റ ക​ണ്ടി​യൂ​ർ കാ​ട്ടു​പ​റ​ന്പി​ൽ നാ​രാ​യ​ണ​ൻ​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ് ദി​വി​യ.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മാ​താ​പി​താ​ക്ക​ളെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ച്ചു. അ​ട്ട​പ്പാ​ടി​യി​ൽ ആ​യി​രം ആ​ദി​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യ വീ​ടും കാ​ർ​ഷി​ക​വ​ത്ക​ര​ണ​വും മ​റ്റ് അ​ന​വ​ധി സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ളും ല​ക്ഷ്യ​മി​ട്ടാ​ണ് എ​ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ എ​ന്ന എ​ൻ ജി ​ഒ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്.​

പ്രൊ​ജ​ക്റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​ജു ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ത്രീ ​ശാ​ക്തീ​ക​ര​ണ വി​ഭാ​ഗം വൈ​സ് ചെ​യ​ർ​പേ​ർ​സ​ണ​ൽ സി​എ സ​ലോ​മി ടീ​ച്ച​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡെ​പ്യു​ട്ടി പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ഡാ​നി​യ​ൽ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ ര​ജി​ത ന​ന്ദി​യും പ​റ​ഞ്ഞു.