ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യാ​ൽ എഇഎ​ഫ്ഐ ​സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം
Saturday, January 16, 2021 12:18 AM IST
പാ​ല​ക്കാ​ട്: വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്ക് തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ച​ര​ണ​ങ്ങ​ളോ മ​റ്റോ ആ​വ​ശ്യ​മി​ല്ല. അ​ഥ​വാ വാ​ക്സി​നേ​ഷ​ന് ശേ​ഷം അ​ര മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്പോ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ഓ​രോ കേ​ന്ദ്ര​ങ്ങ​ൾ​ക്കും നി​ശ്ച​യി​ച്ചി​ട്ടു​ള്ള ലി​ങ്ക്ഡ് എ ​ഇ എ​ഫ് ഐ ​സെ​ന്‍റ​റി​ൽ (അ​ഡ്വേ​ഴ്സ് ഇ​വ​ന്‍റ്സ് ഫോ​ളോ​യിം​ഗ് ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ) ചി​കി​ത്സ​ക്കാ​യി എ​ത്തി​ക്കും.

തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ലും അ​ത​ത് കേ​ന്ദ്ര​ങ്ങ​ളു​ടെ എ ​ഇ എ​ഫ് ഐ ​സെ​ന്‍റ​ർ/​വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ/​ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഓ​രോ കേ​ന്ദ്ര​ത്തി​നും ര​ണ്ട് എ ​ഇ എ​ഫ് ഐ ​സെ​ന്‍റ​റു​ക​ളാ​ണ് ഉ​ള്ള​ത്. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ആ​ദ്യ സെ​ന്‍റ​റി​ൽ നി​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ സെ​ന്‍റ​റി​ലേ​ക്ക് നി​ർ​ദേ​ശി​ക്കും.
ജി​ല്ലാ ആ​ശു​പ​ത്രി,ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ ആ​ദ്യ​ത്തെ എ ​ഇ എ​ഫ് ഐ ​സെ​ന്‍റ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യും അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കോ​ട്ട​ത്ത​റ ഗ​വ. ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യും മ​റ്റ് സാ​മൂ​ഹി​ക/​പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ എ ​ഇ എ​ഫ് ഐ ​സെ​ന്‍റ​ർ അ​ത​ത് ഏ​രി​യ ഉ​ൾ​പ്പെ​ടു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളു​മാ​ണ്.