കോയന്പത്തൂർ: മുഖ്യമന്ത്രി എടപ്പാടി പഴനി സാമി 22,23 തിയതികളിൽ കോയന്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി ഓരോ ജില്ലകളിലായി പ്രചരണം ആരംഭിച്ചിരിക്കുകയാണ്.
ജനുവരി 22 രാവിലെ എട്ടു മണിക്ക് രാജവീഥിയിൽ പ്രചരണം ആരംഭിക്കുന്ന മുഖ്യമന്ത്രി തുടർന്ന് സെൽവപുരം, ശിവാലയ തിയേറ്റർ, കുനിയ മുത്തൂർ, എന്നിവിടങ്ങളിൽ പ്രചരണം നടത്തും.
പിന്നീട് ജമാഅത്ത് ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തും. ശേഷം സുന്ദരാ പുരം, മധുക്കര എന്നിവിടങ്ങളിൽ പ്രചരണം നടത്തും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പൊള്ളാച്ചിയിലും, അഞ്ചു മണിക്ക് സുൽത്താൻ പ്പേട്ട, സൂലൂർ എന്നിവിടങ്ങളിലും പ്രചരണം നടത്തുന്നു. രാത്രി 9.30ന് കൊഡീസിയയിൽ വിവിധ തൊഴിൽ സംഘ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും.
23 രാവിലെ 8 മണിക്ക് പുലിയക്കുളത്തിൽ നിന്നും പ്രചരണം ആരംഭിച്ച് സിങ്കാനല്ലൂർ, പീളമേട്, കാളപ്പട്ടി, അന്നൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ പ്രചരണം നടത്തുന്നു.
തുടർന്ന് കാരമട അരംഗനാഥർ ക്ഷേത്രത്തിൽ ദർശനം നടത്തി മണിക്ക് പെരിയ നായ്ക്കൻ പാളയം, തുടിയല്ലൂർ, സായ് ബാബ കോവിൽ, വടവള്ളി ബസ്സ്റ്റോപ്പ്, എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിതൊണ്ടാ മുത്തൂരിൽ പ്രചരണം അവസാനിപ്പിക്കുന്നു. പ്രചരണമവസാനിപ്പിച്ച് അന്നു രാത്രി മുഖ്യമന്ത്രി ചെന്നൈയിലേക്കു തിരിച്ചു പോവും.
ബോധവത്കരണ റാലി നടത്തി
കോയന്പത്തൂർ: റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ റാലി നടത്തി. മഹാലിംഗപുരം ആർച്ചിൽ നിന്നാരംഭിച്ച റാലി ഡി.എസ്.പി.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ആർടിഒ ഓഫീസർ മുരുകാനന്ദം റാലി ഫ്ലാഗ് ഓഫ് ചെയ്തു. മദ്യപിച്ച് വാഹനാമോടിക്കരുതെന്നും ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കരുതെന്നും നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്നും റാലിയിൽ ആവശ്യപ്പെട്ടു. പോലീസുകാരും പൊതുപ്രവർത്തകരുമുൾപ്പെടെ 200 ഓളം റാലിയിൽ പങ്കെടുത്തു.
അറസ്റ്റു ചെയ്തു
കോയന്പത്തൂർ : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ മർദിച്ച മിൽ ഉടമയെ അറസ്റ്റു ചെയ്തു. ആർ.എസ്.പുരം പൊന്നു രംഗം അഭിന്ദ് ജെയിൻ ആണ് എസ്ഐ മഹേന്ദ്രനെ ഡ്യൂട്ടിക്കിടെ മർദ്ദിച്ചതിനെ തുടർന്ന് അറസ്റ്റിലായത്. ആർഎസ് പുരം പുണ്യം കോടി ജംഗ്ഷനിൽ പോലീസ് വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ അമിത വേഗതയിലെത്തിയ ആഡംബര കാർ തടഞ്ഞ പോലീസ് ഡ്രൈവറെ ചോദ്യം ചെയ്തു കൊണ്ടിരിക്കെ വണ്ടിയിൽ നിന്നും ഇറങ്ങിയ അഭിന്ദ് ജെയിൻ രേഖകളെല്ലാം ശരിയാണെന്നും വേഗം പോകണമെന്നുമറിയിച്ച് പോലീസുമായി വാക്കുതർക്കത്തിലാവുകയും വഴക്കിനിടെ എസ്ഐ മഹേന്ദ്രനെ അടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.