പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണം
Tuesday, January 19, 2021 12:20 AM IST
ആ​ല​ത്തൂ​ർ: കൃ​പ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ത്ത​നൂ​ർ, കു​ഴ​ൽ​മ​ന്ദം, തോ​ല​നൂ​ര്, നെന്മാറ പ​ല്ല​ശ്ശേ​ന, ക​ടം​പി​ടി അ​യി​ലൂ​ർ, ക​യ​റാ​ടി അ​ടി​പ്പെ​ര​ണ്ട, ആ​ല​ത്തൂ​ർ തൃ​പ്പാ​ളൂ​ർ , വെ​ങ്ങാ​നൂ​ർ, കൊ​ല്ലം​കോ​ട്, കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി മം​ഗ​ലം​ഡാം, മേ​ലാ​ർ​കോ​ട് മ​ഞ്ഞ​പ്ര, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട്, തോ​ണി​പ്പാ​ടം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള നൂ​റ്റി ഇ​രു​പ​തോ​ളം കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഭ​ക്ഷ​ണ​പ്പൊ​തി സ​മ്മാ​ന​മാ​യി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഓ​രോ മേ​ഖ​ല തി​രി​ച്ച് നാ​ല് വ​ള​ണ്ടി​യ​ർ​മാ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന 22 സം​ഘ​മാ​ണ് 22 വാ​ഹ​ന​ങ്ങ​ളി​ലാ​യി ഗൃ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ല​ത്തൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ അ​രു​ണ്‍​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ ഹൈ​ദ​ർ അ​ധ്യ​ക്ഷ​നാ​യി. ഭ​ക്ഷ​ണ കി​റ്റു​ക​ളും ആ​യി പോ​കു​ന്ന വാ​ഹ​ന സം​ഘ​ത്തെ എ​സ് എ​സ്.​ഐ അ​രു​ണ്‍​കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.