സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണ​വും മ​ണ്ണ് പ​രി​പാ​ല​ന പ​രി​ശീ​ല​ന​വും ന​ട​ത്തി
Tuesday, January 19, 2021 12:21 AM IST
നെന്മാറ: ന​ബാ​ർ​ഡ് കെഎഫ്ഡ​ബ്ലിയു സോ​യി​ൽ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി തി​രി​ഞ്ഞ​ക്കോ​ട് നീ​ർ​ത്ത​ട വി​ക​സ​ന സ​മി​തി പാ​സ്ഡ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് സം​യു​ക്ത​മാ​യി ന​ട​ത്തി​യ സോ​യി​ൽ ഹെ​ൽ​ത്ത് ഹാ​ർ​ഡു വി​ത​ര​ണം അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി​ഘ്നേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ർ​ത്ത​ട സ​മി​തി പ്ര​സി​ഡ​ന്‍റ്.​എ​സ്.​എം.​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യി.
മ​ണ്ണ് പ​രി​പാ​ല​ന പ​രി​ശീ​ല​ന​ത്തി​നും മ​ണ്ണി​ര ക​ന്പോ​സ്റ്റ് നി​ർ​മ്മാ​ണ പ​രി​ശീ​ല​ന​ത്തി​നും ന​ബാ​ർ​ഡ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ.​വി.​ആ​ർ ഹ​രി​ദാ​സ് നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്തം​ഗം ഉ​മ സ​തീ​ശ​ൻ, പാ​സ്ഡ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ആ​ർ.​ജെ.​ബാ​ബു, കെ.​മ​ണി​ക​ണ്ഠ​ൻ, ആ​ർ.​ച​ന്ദ്ര​ൻ,എ​ൻ.​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.