ജൂ​ബി​ലേ​റി​യന്മാർക്ക് ആ​ദ​ര​വും ന​വ​വൈ​ദീ​ക​ർ​ക്ക് സ്വ​ാഗ​ത​വും
Wednesday, January 20, 2021 12:21 AM IST
പാ​ല​ക്കാ​ട്: പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ൽ ജൂ​ബി​ലി ആ​ഘോ​ഷി​ച്ച വൈ​ദീ​ക​ർ​ക്ക് ആ​ദ​ര​വും പു​തു​താ​യി തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച വൈ​ദീ​ക​ർ​ക്ക് അ​നു​മോ​ദ​ന​വും ന​ല്കി.
മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര​യി​ൽ രൂ​പ​ത​യി​ലെ വൈ​ദീ​ക​രു​ടെ മാ​സ​ധ്യാ​ന​ത്തി​നി​ടെ യാ​യി​രു​ന്നു ച​ട​ങ്ങ്. ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ, സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​ജോ​സ് ചെ​നി​യാ​റ, ഫാ. ​ജോ​ജി വ​ട​ക്കേ​ക്ക​ര, ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, ഫാ. ​റോ​യി കു​ള​ത്തി​ങ്ക​ൽ, ഫാ. ​തോ​മ​സ് ആ​രി​ശേ​രി എ​ന്നി​വ​രെ ബി​ഷ​പ് അ​നു​മോ​ദി​ച്ചു.
ഫാ. ​ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി​യേ​യും ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​നേ​യും ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ച് സ​മ്മാ​നം ന​ല്കി. സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ സി​ൽ​വ​ർ ജൂ​ബി​ലേ​റി​യന്മാർ​ക്ക് ഉ​പ​ഹാ​രം ന​ല്കി.
ന​വ​വൈ​ദീ​ക​രാ​യ ഫാ. ​അ​ഖി​ൽ ക​ണ്ണ​ന്പു​ഴ, ഫാ. ​സാ​ജു അ​റ​യ്ക്ക​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ വ​ലി​യ​പാ​ട​ത്ത്, ഫാ. ​തോ​മ​സ് തു​രു​ത്തേ​ൽ​പ​റ​ന്നോ​ലി​ൽ എ​ന്നി​വ​ർ​ക്ക് ഹൃ​ദ്യ​മാ​യ സ്വാ​ഗ​തം ന​ല്കി.
യു​വ​ക്ഷേ​ത്ര കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു വാ​ഴ​യി​ൽ ച​ട​ങ്ങി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ സു​വ​ർ​ണ​ജൂ​ബി​ലേ​റി​യന്മാരേ​യും ഫാ. ​ജെ​യ്സ​ൻ വ​ട​ക്ക​ൻ സി​ൽ​വ​ർ ജൂ​ബി​ലേ​റി​യന്മാരേ​യും സ്വാ​ഗ​തം ചെ​യ്ത് സം​സാ​രി​ച്ചു.
സെ​ന്‍റ് ജോ​സ​ഫ് വ​ർ​ഷാ​ച​ര​ണ രൂ​പ​രേ​ഖ ച​ട​ങ്ങി​ൽ ത​യ്യാ​റാ​ക്കി. മാ​സ​ധ്യാ​ന​ത്തി​ൽ ഫാ. ​ജെ​യ്മോ​ൻ പ​ള്ളി​നീ​രാ​യ്ക്ക​ൽ സ​ന്ദേ​ശം ന​ല്കി.