തമിഴ്നാട്ടിൽ സ്കൂൾ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Thursday, January 21, 2021 12:11 AM IST
കോ​യ​ന്പ​ത്തൂ​ർ : സ​ർ​ക്കാ​ർ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ജി​ല്ല​യി​ൽ സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, പ്രൈ​വ​റ്റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 653 സ്കൂ​ളു​ക​ൾ ആ​ണ് ഇ​ന്ന് തു​റ​ന്ന​ത്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ക്ലാ​സി​ൽ 20 മു​ത​ൽ 25 വ​രെ വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് ഇ​രു​ത്തി​യ​ത്. ഫെ​യ്സ് മാ​സ് കും, ​സാ​നി​റ്റൈ​സ​റും ,സാ​മൂ​ഹ്യ അ​ക​ല​വും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത്.